പ്രവാസം

ഖത്തറിനെതിരെയുള്ള വ്യോമ ഉപരോധത്തില്‍ അയവു വരുത്തി ഗള്‍ഫ് രാഷ്ട്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ദോഹ: അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്ന് ഖത്തറിനെതിരെയുള്ള വ്യോമ ഉപരോധത്തില്‍ അയവു വരുത്തി സൗദി അറേബ്യ,യുഎഇ,ബഹറൈന്‍ രാജ്യങ്ങള്‍.ഖത്തറിലോ ഉപരോധമേര്‍പ്പെടുത്ത രാജ്യങ്ങളിലോ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് മാത്രമേ ഇനിമുതല്‍ വിലക്കുണ്ടാകുകയുള്ളു. ഇളവിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ദുബൈ വഴി സര്‍വ്വീസ് പുനരാരംഭിച്ചു. വിലക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ ഒമാന്‍ വഴിയാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് വെട്ടിക്കുറച്ച യാത്രാ നിരക്ക് എയര്‍ ഇന്ത്യ പഴയപടിയാക്കി.

ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നത് മേഖലയിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് മറ്റ് രാഷ്ട്രങ്ങള്‍ ചൂണ്ടിക്കാട്ടിയതിന്നെത്തുടര്‍ന്നാണ് ഉപരോധത്തില്‍ ഇളവ് വരുത്താന്‍ സൗദി തയ്യാറായിരിക്കുന്നത്. അമേരിക്ക,റഷ്യ,യൂറോപ്യന്‍ അംഗരാജ്യങ്ങള്‍ എന്നിവ നിരന്തരം ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുമായും ഖത്തറുമായി ആശയവിനിമയം നടത്തിവരുകയാണ്. ഇതിന്റെ ഭാഗമായി സൗദി,ബഹറൈന്‍ സ്ഥാനപതിമാര്‍ കഴിഞ്ഞ ദിവസം തുര്‍ക്കി വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കടുത്ത നടപടികളില്‍ നിന്ന് ഇരുവിഭാഗവും പിന്‍മാറണമെന്ന കുവൈറ്റ് അമീറിന്റെ നിര്‍ദ്ദേശം ഇരുവിഭാഗങ്ങളും അംഗീകരിച്ചതായണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി