പ്രവാസം

സ്ത്രീ ശാക്തീകരണത്തിന് ബഹ്‌റൈനില്‍ അന്താരാഷ്ട്ര പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു,ആശയം രാജപത്‌നിയുടേത്‌ 

സമകാലിക മലയാളം ഡെസ്ക്

മനാമ: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ബഹ്‌റൈന്‍ അന്താരാഷ്ട്ര പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു. ബഹ്‌റൈന്‍ വനിതാ പരമോന്നത കൗണ്‍സില്‍ പ്രസിഡന്റും ഭരണാധികാരി ഹമദ് രാജാവിന്റെ പത്‌നിയുമായ പ്രിന്‍സസ് സബീക്ക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. 

മാര്‍ച്ച് 11 മുതല്‍ 16 വരെ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന കമ്മീഷന്‍ ഓണ്‍ ദി സ്റ്റാറ്റസ് ഓഫ് വുമണ്‍ യോഗത്തില്‍ പുരസ്‌കാരങ്ങളെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും. 'പ്രിന്‍സസ്‌ സബീക്ക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ ഗ്‌ളോബല്‍ അവാര്‍ഡ് ഫോര്‍ വിമണ്‍ എംപവെര്‍മെന്റ്' എന്ന പേരിലായിരിക്കും അവാര്‍ഡ് ഏര്‍പ്പെടുത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്