പ്രവാസം

സൗദിയില്‍ ഇന്നുമുതല്‍ പൊതുമാപ്പ്;പ്രയോജനപ്പെടുത്താന്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

സൗദി അറേബ്യയില്‍ ഇന്നുമുതല്‍ പൊതു മാപ്പ് പ്രാബല്യത്തില്‍ വരും. പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങും. പൊതുമാപ്പുമായി ബന്ധപ്പെട്ട് സൗദി പാസ്‌പോര്‍ട്ട് വിഭാഗവും ഇന്ത്യന്‍ എംബസിയും എല്ലാം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. നിയമലംഘിതര്‍ ഇല്ലാത്ത രാജ്യം എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തവണ സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നുമുതല്‍ മൂന്നുമാസം നീണ്ടു നില്‍ക്കുന്ന പൊതുമാപ്പില്‍ താമസ,തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു കഴിയുന്ന വിദേശികള്‍ക്ക് ശിക്ഷ കൂടാതെ നാട്ടില്‍ തിരിച്ചു പോകാന്‍ സാധിക്കും. നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും സൗദിയ്ല്‍ വ്യാപകമായി സഹായ ഓഫീസുകള്‍ തുറന്നിട്ടുണ്ട്. പാസ്‌പോര്‍ട്ടില്ലങ്കില്‍ ഈ ഓഫീസുകള്‍ വഴി താത്കാലിക യാത്രാ പാസ് വിതരകണം ചെയ്യും. ഇവ ഇരുപത്തിനാല് മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും. വിവിധ  സംഘടനകള്‍ക്ക് കീഴിലും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുമാപ്പ് ലഭിച്ചവര്‍ താത്കാലിക യാത്രാ പാസുമായോ പാസ്‌പോര്‍ട്ടുമായോ സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിച്ചാല്‍ എക്‌സിറ്റ് പാസ് ലഭിക്കുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും