പ്രവാസം

ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ സൗദി തീരത്ത് 

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ:ആഫ്രിക്കന്‍ തീരങ്ങളില്‍ വിന്യസിക്കാനുള്ള ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടില്‍ എത്തി.  സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള നാവികബന്ധം ഊഷ്മളമാക്കുന്ന പരിപാടികളുമായി സഹകരിക്കാനാണ് കപ്പലുകള്‍ എത്തിയിരിക്കുന്നത്. സംയുക്ത പരിശീലനങ്ങളും മറ്രും സംഘടിപ്പിക്കുന്നുണ്ട്. അഡ്മിറല്‍ ആര്‍ ബി.പണ്ഡിറ്റിെന്റ നേതൃത്വത്തിലുളള നാവികസേനയാണ് കപ്പലുകളിലുള്ളത്. എ.എന്‍.എസ് മുംബൈ, ഐ.എന്‍.എസ് തൃശൂല്‍,  ഐ.എന്‍.എസ് ആദിത്യ എന്നീ കപ്പലുകളാണ് ചൊവ്വാഴ്ച ജിദ്ദയുടെ തീരത്തെത്തിയത്. സൗദി നേവിയുടെ വിരുന്നില്‍ ഇന്ത്യന്‍ സംഘം പെങ്കടുക്കും. മൂന്ന് ദിവസം കഴിഞ്ഞാണ് ഇവ ജിദ്ദയില്‍ നിന്ന് മടങ്ങുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ