പ്രവാസം

ഇന്ത്യ തീവ്രവാദത്തിന്റെ ഇരയാണെന്ന് ട്രംപ് 

സമകാലിക മലയാളം ഡെസ്ക്

റിയാദ്: ഇന്ത്യ തീവ്രവാദത്തിന്റെ ഇരയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി സന്ദര്‍ശനവേളയില്‍ അറബ് ഇസ്ലാമിക് അമേരിക്ക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.അമേരിക്ക മുതല്‍ ഇന്ത്യ വരേയും ഓസ്‌ട്രേലിയ മുതല്‍ റഷ്യവരേയുമുള്ള രാജ്യങ്ങളെല്ലാം തീവ്രവാദത്തിന്റെ ഇരകളാണ്. പലതവണ തീവ്രവാദത്തിന്റെ പൈശാചിക ആക്രമണങ്ങള്‍ക്ക് ഈ രാജ്യങ്ങളെല്ലാം സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്.പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് തീവ്രവാദ ആശയങ്ങളെ നേരിടാന്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ അമേരിക്ക സജ്ജമാണ.് ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കാന്‍ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണം. ട്രംപ് പറഞ്ഞു. 

ആദ്യ പ്രസംഗത്തില്‍ ഇറാനെതിരെ കടുത്ത ആപോപണങ്ങളുന്നയിച്ചാണ് ടട്രംപ് സംസാരിച്ചത്. മധ്യ പൂര്‍വ്വദേശത്തെ അ്സ്ഥിരതയ്ക്ക് പ്രധാന കാരണം ഇറാനാണെന്നും തീവ്രവാദികള്‍ക്ക് ആയുധവും പരിശീലനും നല്‍കുന്നത് ഇറാനാണെന്നും ട്രംപ് ആരോപിച്ചു. സിറിയയിലെ അസദ് ഭരണകൂടത്തിന്റെ ഭീകര ചെയ്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നതും ഇറാനാണെന്ന് ട്രംപ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ