പ്രവാസം

മറ്റൊരു സൗദി രാജകുമാരന്‍ കൂടി മരിച്ചതായി സൂചന; മരണം ഹെലികോപ്ടര്‍ തകര്‍ന്ന് രാജകുമാരന്‍ മരിച്ചതിന് പിന്നാലെ

സമകാലിക മലയാളം ഡെസ്ക്

സൗദി രാജകുമാരന്‍ മന്‍സൗര്‍ ബിന്‍ മുഖ്‌റിന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മറ്റൊരു സൗദി രാജകുമാരന്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ടുകള്‍. സൗദി രാജാവായിരുന്ന ഫഹ്ദിന്റെ ഏറ്റവും ഇളയ മകനായ അസീസ്(44) മരിച്ചതായാണ് അറേബ്യന്‍ മാധ്യമമായ അല്‍താദ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സൗദി റോയല്‍ കോര്‍ട്ടിന്റെ പ്രസ്താവന ഉദ്ദരിച്ചാണ് അല്‍താദ് ന്യൂസ് അസിസിന്റെ മരണ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ മരണ കാരണം വ്യക്തമാക്കിയിട്ടില്ല. അഴിമതി ആരോപണത്തിന്റെ പേരില്‍ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ 11 രാജകുമാരന്മാരേയും, നാല് മന്ത്രിമാരേയും അറസ്റ്റ് ചെയ്തതില്‍ ഇപ്പോള്‍ മരിച്ചതായി പറയുന്ന അസീസ് രാജകുമാരനും ഉള്‍പ്പെട്ടിട്ടുണ്ട്. 

രാജകുമാരനും, അസീര്‍ മേഖലയിലെ ഡപ്യൂട്ടു ഗവര്‍ണറുമായിരുന്ന അമീര്‍ മന്‍സൂര്‍ ബിന്‍ മുഖ്‌റിന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട് 22 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പാണ് മറ്റൊരു രാജകുമാരന്റെ കൂടെ മരണവാര്‍ത്ത വരുന്നത്. യെമനിലെ അതിര്‍ത്തി പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോഴായിരുന്നു അമീര്‍ മന്‍സൗര്‍ ബിന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ തകര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം