പ്രവാസം

സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചില്ല; അമേരിക്കക്കാരന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

വാഷിബ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ കുത്തിക്കൊന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ് ്‌വിദ്യാര്‍ത്ഥി ഗഗന്‍ദീപ് സിങ്ങാണ് ടാക്‌സിയില്‍ വച്ച് അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് മരിച്ചത്. സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രകോപിതനായാണ് അമേരിക്കന്‍ വിദ്യാര്‍ഥി കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. 

പഞ്ചാബിലെ ജലന്ദര്‍ സ്വദേശിയായ ഗഗന്‍ 2003മുതല്‍ അമേരിക്കയില്‍ താമസമാണ്.പഠനത്തിനൊപ്പം ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നുണ്ട് ഗഗന്‍. ഗഗന്റെ ടാക്‌സിയില്‍ വാഷിങ്ടണിലെ വിമാനത്താവളത്തിലേക്ക് പോകുന്നതിന് കയറിയ 19 കാരനായ അമേരിക്കന്‍ വിദ്യാര്‍ത്ഥി ജേക്കബ് കോള്‍മാനാണ് ഗഗനെ കുത്തിയത്. കോള്‍മാന്‍ ഗോണ്‍സാഗ സര്‍വകലാശാലയില്‍ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. പ്രവേശനം ലഭിക്കാതെ തിരികെ വരുമ്പോഴാണ് കൊലപാതകം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു