പ്രവാസം

സൗദി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്തുന്നു; സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവാദം

സമകാലിക മലയാളം ഡെസ്ക്

അങ്ങിനെ സൗദി അറേബ്യയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. രാജ്യത്ത് നിലനിന്നിരുന്ന വ്യവസ്ഥ മാറ്റി സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്‍കിയിരിക്കുക സൗദി ഭരണകൂടം ഇപ്പോള്‍. 

സ്ത്രീകള്‍ക്ക വാഹനമോടിക്കാന്‍ അനുവാദം നിഷേധിക്കപ്പെട്ട ലോകത്തിലെ ഏക രാജ്യമായിരുന്നു സൗദി ഇതുവരെ. കുടുംബത്തിലെ പുരുഷന്മാരുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ പഠനം, യാത്ര, ജോലി എന്നിവയില്‍ സൗദിയിലെ സ്ത്രീകള്‍ക്ക് ഏര്‍പ്പെടാന്‍ സാധിക്കുമായിരുന്നുള്ളു. ഈ അവസ്ഥ മാറി വരുന്ന സൂചനയാണ് സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അനുവാദം നല്‍കിയതിലൂടെ വരുന്നത്. 

സൗദിയുടെ പ്രഖ്യാപനം അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. ഡ്രൈവ് ചെയ്യാന്‍ അനുവദിക്കുക എന്നീ അവകാശങ്ങള്‍ക്കായി സൗദിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ 1990 മുതല്‍ ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആരംഭിച്ചിരുന്നു. 

സൗദി ഭരണകൂടത്തില്‍ സ്വാധീനമുള്ള യഥാസ്ഥിതികരായ ആത്മീയ നേതാക്കളായിരുന്നു സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവാദം നല്‍കുന്നതിനെ എതിര്‍ത്തിരുന്നത്. ഡ്രൈവ് ചെയ്യാന്‍ സ്ത്രീകള്‍ക്ക് അനുവാദം നല്‍കുമെന്ന് സൗദി ഭരണകൂടും വ്യക്തമാക്കിയതിന് പിന്നാലെയും ഈ ആത്മീയ നേതാക്കള്‍ മുന്നറിയിപ്പുമായി എത്തി. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവാദം നല്‍കുന്നത് സമൂഹത്തില്‍ സത്യസന്ധത ഇല്ലാതാക്കുമെന്നും, പാപത്തിലേക്ക് നീങ്ങുമെന്നാണ് ഇവരുടെ വാദം. 

എന്നാല്‍ ഉടനെ സ്ത്രീകള്‍ക്ക് സൗദിയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല. പുതിയ ഉത്തരവ് എങ്ങിനെ നടപ്പിലാക്കണം എന്ന് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും. ഇതിന് ശേഷമായിരിക്കും സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ച് തുടങ്ങുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ