പ്രവാസം

ഫുട്‌ബോള്‍ മത്സരം ലൈവായി തന്നെ കണ്ടു; സ്‌റ്റേഡിയത്തിലേക്ക് ആദ്യമായി പ്രവേശിച്ച് സൗദി വനിതകള്‍ 

സമകാലിക മലയാളം ഡെസ്ക്

ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌റ്റേഡിയം ചരിത്രത്തിലാദ്യമായി സ്ത്രീകാണികളാല്‍ നിറഞ്ഞു. ജിദ്ദയിലെ രണ്ട് പ്രാദേശിക ഫുട്‌ബോള്‍ ടീമുകളായ അലി-അഹ്ലിയും അല്‍-ബാത്തിനും തമ്മില്‍ നടന്ന മത്സരം കാണാന്‍ സൗദി അറേബ്യയിലെ വനിതകള്‍ ആദ്യമായി സ്‌റ്റേഡിയത്തിലേക്കെത്തി. 2018മുതല്‍ വനിതകള്‍ക്കും കായികമത്സരങ്ങള്‍ കാണാനായി സ്‌റ്റേഡിയത്തിലേക്കെത്താമെന്ന് ജനറല്‍ സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഒക്ടോബറില്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ചരിത്രമുഹൂര്‍ത്തതിന്റെ സാക്ഷികളാകാന്‍ നിരവധി വനിതകള്‍ ഗ്യാലറിയില്‍ നിറഞ്ഞത്. 

വനിതകള്‍ക്കായി പ്രത്യേക ഇരപ്പിടങ്ങളും പ്രാര്‍ത്ഥന മുറിയും വിശ്രമ സ്ഥലവും പാര്‍ക്കിംഗ് സൗകര്യങ്ങളും സ്‌റ്റേഡിയത്തില്‍ സജ്ജീകരിച്ചിരുന്നു. സ്‌റ്റേഡിയത്തില്‍ പ്രവേശനം ലഭിച്ചെങ്കിലും പുരുഷകാണികള്‍ക്കൊപ്പമിരുന്ന് മത്സരം കാണാനുള്ള അനുവാദം ഇവര്‍ക്കില്ല. കുടുംബവുമായി എത്തുന്നവര്‍ക്ക് ഗാലറിയില്‍ പ്രത്യേക സ്ഥലം ലഭിക്കും. 

ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌റ്റേഡിയം, റിയാദിലെ കിംഗ് ഫഹദ് സ്‌റ്റേഡിയം, ദമാമിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്‌റ്റേഡിയം എന്നിവിടങ്ങളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല