പ്രവാസം

ഒമാനില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു; മൂന്നു മരണം

സമകാലിക മലയാളം ഡെസ്ക്

മസ്‌കറ്റ്; ഒമാനില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു. സോഹാറിലെ വാദി ഹിബിയിലാണ് അപകടമുണ്ടായത്. കണ്ണൂര്‍ സ്വദേശി സുജീന്ദ്രന്‍, പത്തനംതിട്ട സ്വദേശികളായ സുകുമാരന്‍ നായര്‍, രജീഷ് എന്നിവരാണ് മരിച്ചത്. പതിനാലുപേരടങ്ങുന്ന മലയാളി സംഘം ഇബ്രിയില്‍ നിന്ന് സോഹാറിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവഴിയില്‍ വാദി ദിബിയില്‍ കാറ്റിലപകപ്പെട്ടാണ് അപകടം നടന്നത്.

സുകുമാരനും രജീഷും ഇബ്രി ആരോഗ്യ മന്ത്രാലയം ആശുപത്രിയിലെ ടെക്‌നീഷന്മാരാണ്. ശജീന്ദ്രന്‍ സ്വകാര്യ കമ്പനി യുനീക്കിലെ ജീവനക്കാരനും. സ്വദേശിയുടെ മിനി ബസിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. നിയന്ത്രണംവിട്ട വാഹനം വാദിയിലേക്ക് മറിഞ്ഞായിരുന്നു അപകടം. മരിച്ചവരുടെ മൃദേഹങ്ങള്‍ സോഹാറിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സാരമായി പരുക്കേറ്റ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ