രാജ്യാന്തരം

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുതെന്ന് ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചൈനയുടെ നിലപാടുകള്‍ക്ക് ശക്തമായ മറുപടിയുമായാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. 

വണ്‍ ചൈന എന്ന ചൈനയുടെ രാഷ്ട്രീയ നയത്തെ ഇന്ത്യ ബഹുമാനിക്കുമ്പോള്‍ തിരിച്ചും അതേ സമീപനം ഉണ്ടാകണമെന്ന്‌ ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം മതപരമായി ബന്ധപ്പെട്ടതാണെന്നും സന്ദര്‍ശനത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. 

അരുണാചല്‍ പ്രദേശ് തര്‍ക്ക പ്രദേശമല്ല, ഇന്ത്യയുടെ അവിഭാജ്യ ഘടകമാണത്‌. അവിടേക്കുള്ള ദലൈലാമയുടെ സന്ദര്‍ശനത്തെ ചൈന എതിര്‍ക്കേണ്ടതില്ലെന്നും, ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ചൈന കൈകടത്തേണ്ടതില്ലെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. ചൈനയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇന്ത്യ ഒരിക്കലും ഇടപെട്ടിട്ടില്ല. ഇതേ നിലപാടാണ് ചൈന തിരിച്ചും സ്വീകരിക്കേണ്ടതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്