രാജ്യാന്തരം

ഇനി ഒരൊറ്റ വഴിയേ ഉള്ളൂ, റോഡ് മുഴുവന്‍ ടണല്‍ പോലെ മൂടാം,വാഹനമലിനീകരണം കുറയ്ക്കാന്‍

സമകാലിക മലയാളം ഡെസ്ക്

മലിനീകരണത്തെ അതിജീവിക്കാന്‍ പുതിയ വഴി കണ്ടുപിടിച്ചിരിക്കുകയാണ് 
ഇംഗ്ലണ്ടിലെ ഹൈവേ ഏജന്‍സി. പാതകളെ ടണലുകള്‍ കൊണ്ട് മറച്ച് പ്രദേശവാസികളെ മലിനീകരണത്തില്‍ നിന്നും രക്ഷിക്കാനാണ് ഇവര്‍ പദ്ധതി തയ്യാറാക്കുന്നത്. 

റോഡുകളെ മൂടി ടണലുകള്‍ പോലെ നിര്‍മിച്ച് വാഹനപുകയില്‍ നിന്നും രക്ഷനേടാമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. കുറഞ്ഞ ചിലവില്‍ ഈ ടണലുകള്‍ നിര്‍മിക്കാന്‍ സാധിക്കുമോയെന്നാണ് ഇംഗ്ലണ്ടിലെ ഹൈവേ അതോറിറ്റി ഇപ്പോള്‍ പരിശോധിക്കുന്നത്. 

2015ല്‍ സമാനമായ രീതിയില്‍ മലിനീകരണം നിയന്ത്രിക്കാന്‍ അവര്‍ ഒരു പരീക്ഷണം നടത്തിയിരുന്നു. നാല് മീറ്റര്‍ ഉയരത്തിലും, നൂറ് മീറ്റര്‍ നീളത്തിലുമായിരുന്നു ഇത്. അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ സാധിക്കുന്ന ഒരു മെറ്റീരിയല്‍ കണ്ടെത്തി ടണല്‍ നിര്‍മാണത്തിന് ഉപയോഗിക്കാനാണ് ഇവരുടെ ഇപ്പോഴത്തെ നീക്കം. ഈ പരീക്ഷണം വിജയകരമാവുകയാണെങ്കില്‍ മറ്റ് ട്രങ്ക് റോഡുകളിലേക്കും മോട്ടോര്‍വേയ്‌സിലേക്കും ഇത് വ്യാപിപ്പിക്കും. 

പ്രതിവര്‍ഷം യുകെയില്‍ അന്തരീക്ഷ മലിനീകരണം കാരണം 40000 മരണങ്ങള്‍ ഉണ്ടാകുന്നതായാണ് കണക്കുകള്‍. രാജ്യത്തെ കാല്‍ ഭാഗത്തോളം വരുന്ന ഹരിതഗൃഹ വാതകങ്ങള്‍ക്ക് വെല്ലുവിളിയാകുന്നതും ഈ വാഹനമലിനീകരണമാണ്. 

ഇലക്ട്രിക് കാറുകള്‍ക്ക് പ്രാധാന്യം നല്‍കി അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതും ഇംഗ്ലണ്ടിലെ ഭരണകൂടം ലക്ഷ്യമിടുന്നു. ഇതിനായി 20 മൈല്‍ വ്യത്യാസത്തില്‍ എല്ലാ ഇലക്ട്രിക് കാറുകള്‍ക്കുമായി ചാര്‍ജിങ് പോയിന്റുകള്‍ ആരംഭിക്കു. 

ഡീസല്‍ വാഹനങ്ങളാണ് അന്തരീക്ഷ മലിനീകരണം വര്‍ധിപ്പിക്കുന്നത്. ഡീസല്‍ എച്ച്ജിവി വാഹനങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന നൈട്രജന്‍ ഡയോക്‌സൈഡ് വ്യാപകമായി പുറന്തള്ളുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി