രാജ്യാന്തരം

ട്രംപിന്റെ മുഖമുള്ള ടോയ്‌ലറ്റ് പേപ്പറുമായി ആമസോണ്‍

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ഓണ്‍ലൈന്‍ കച്ചവട ബ്രാന്‍ഡായ ആമസോണ്‍ പുതുതായി ഇറക്കിയ ടോയ്‌ലറ്റ് പേപ്പറുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖം. പ്രസിഡന്റിന്റെ മുഖം മാത്രമല്ല അദ്ദേഹത്തിന്റെ പ്രശസ്തമായ ട്വീറ്റുകളും ടോയ്‌ലറ്റ് പേപ്പറില്‍ ഉള്‍പ്പെടുത്താന്‍ കമ്പനി മറന്നട്ടില്ല.

ലോകത്തുള്ള മറ്റു ടോയ്‌ലറ്റ് പേപ്പറുകളെ അപേക്ഷിച്ച് മികച്ച ക്യാളിറ്റിയും വലിപ്പവും ട്രംപ് ടോയ്‌ലറ്റ് പേപ്പറിനുണ്ടെന്നാണ് ആമസോണിന്റെ വാദം. സാധാരണ ടോയ്‌ലറ്റ് റോളില്‍ ഉണ്ടാകാറുള്ളതിനേക്കാള്‍ കൂടുതല്‍ പേപ്പര്‍ സീറ്റുകളും ആമസോണ്‍ ഒറ്റ റോളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 400 സീറ്റുകളാണ് ഒരോ റോളിലുമുള്ളതെന്നാണ് ആമസോണ്‍ സൈറ്റില്‍ പറയുന്നത്.

വളരെ കുറച്ച് എഡിഷന്‍ മാത്രമായാണ് ആമസോണ്‍ ട്രംപ് ടോയലറ്റ് പേപ്പര്‍ ഇറക്കിയിട്ടുള്ളത്. അതുകൊണ്ട് ഒരാള്‍ക്ക് രണ്ട് റോളുകള്‍ മാത്രമേ സ്വന്തമാക്കാനാവു എന്ന പ്രത്യേകതയും ഉണ്ട്. അമേരിക്കന്‍ ആര്‍ട്ട് ക്ലാസിക് വിഭാഗത്തിലാണ് ഈ റോളുകള്‍ ഉള്‍പ്പെടുന്നത്. 2,614 രൂപ വിലയുള്ള ട്രംപ് ടോയ്‌ലറ്റ് പേപ്പറിന് 22 ശതമാനം ഓഫറും ഇപ്പോള്‍ ആമസോണ്‍ നല്‍കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍