രാജ്യാന്തരം

ആവേശം മറച്ചുവെച്ചില്ല; ഓക്‌സ്‌ഫോര്‍ഡിലേക്ക് പോകാന്‍ തയ്യാറെടുത്ത് മലാല യൂസഫ്‌സായ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോകത്തിലെ അറിയപ്പെടുന്ന യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് പോകുന്നതിലുള്ള ആകാംഷയിലാണ് മലാല യൂസഫ്‌സായ്. മലാല തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

രാഷ്ട്ര തന്ത്രം, തത്വ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ കോമ്പിനേഷനുകള്‍ ഉള്‍പ്പെട്ട ബിരുദ പഠനത്തിനായുള്ള പ്രവേശന അഭിമുഖത്തിന് ഒരുങ്ങുകയാണ് മലാല. മാതാപിതാക്കള്‍ക്കൊപ്പം ഇപ്പോള്‍ ബര്‍മ്മയില്‍ താമസിക്കുന്ന മലാല ഉടന്‍ തന്നെ ഓക്‌സ്ഫഡിലെത്തും.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ നിഷേധത്തിനെതിരെ പോരാടിയതിനെ  തുടര്‍ന്ന് താലിബാന്‍ ഭീകരരുടെ കണ്ണിലെ കരടായിരുന്നു മലാല. 2012 ഒക്ടോബറില്‍ ഭീകരര്‍ സ്‌കൂള്‍ ബസില്‍ കയറി വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മലാല അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കാര്യം മലാല ബ്ലോഗ് എഴുത്തിലൂടെ ലോകത്തെ അറിയിച്ചിരുന്നു.  2014ല്‍ ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിക്കൊപ്പം സമാധാനത്തിനുള്ള മൊബൈല്‍ സമ്മാനവും മലാലയെ തേടിയെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)