രാജ്യാന്തരം

'അള്ളാ' എന്ന് വിളിച്ചതിന് ബുദ്ധിമാന്ദ്യമുള്ള മുസ്ലീം ബാലനെ തീവ്രവാദിയാക്കി സ്‌കൂള്‍ ടീച്ചര്‍ 

സമകാലിക മലയാളം ഡെസ്ക്

ടെക്‌സാസ്: ക്ലാസിലിരുന്ന് 'അള്ളാ' എന്ന് വിളിച്ചതിന് ബുദ്ധിമാന്ദ്യമുള്ള മുസ്ലീം ബാലനെ തീവ്രവാദിയായി പച്ചകുത്തി സ്‌കൂള്‍ ടീച്ചര്‍. 'അള്ളാ' എന്നും 'ഭൂം' എന്നും ആറ് വയസുകാരന്‍ തുടര്‍ച്ചയായി പറയുന്നത് കേട്ട് ഭയന്നാണ് ടീച്ചര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മൊഹമ്മദ് സുലൈമാന്‍ എന്ന കുട്ടിക്കാണ് ടീച്ചറില്‍ നിന്ന് ദുരനുഭവമുണ്ടായത്. യുഎസിലായിരുന്നു സംഭവം. 

കുട്ടിയെ പഠിപ്പിച്ചിരുന്ന ടീച്ചര്‍ പോയ ഒഴിവിലേക്ക് വന്ന പുതിയ ടീച്ചറാണ് പൊലീസിനെ വിളിച്ചതെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ടെക്‌സാസിലെ ഹോസ്റ്റണിന് സമീപമുള്ള പിയര്‍ലാന്‍ഡിലാണ് സംഭവമുണ്ടായത്. കുട്ടിക്ക് സംസാരിക്കാന്‍ സാധിക്കുമെന്നാണ് സ്‌കൂള്‍ അധികൃതരും ടീച്ചറും പറയുന്നത്. എന്നാല്‍ ഇതിനെ അച്ഛന്‍ പൂര്‍ണമായി തള്ളി, ഒരു വയസിന്റെ ബുദ്ധിവികാസമുള്ള തന്റെ മകന് സംസാരിക്കാന്‍ പോലും ആവില്ലെന്നും മൊഹമ്മെദിന്റെ അച്ഛന്‍ പറഞ്ഞതായി ദ ഇന്റിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. 

മകന്‍ തീവ്രവാദിയാണെന്നാണ് അവര്‍ പറയുന്നത്. ഇത് വിവേചനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചെന്നും ഇതില്‍ നടപടി എടുക്കുന്നില്ലെന്നും പിയര്‍ലാന്‍ഡ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. മേഖലയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ