രാജ്യാന്തരം

മധ്യേഷ്യയെ കത്തിക്കുക ലക്ഷ്യമിട്ട് അമേരിക്ക; ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗികരിക്കാന്‍ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

കാലങ്ങളായി തുടര്‍ന്നു പോന്നിരുന്ന വിദേശ നയത്തെ തലകീഴായി മറിക്കാന്‍ ഒരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി അംഗീകരിക്കാനാണ് വൈറ്റ് ഐസ് നീക്കം. 

ഇസ്രായേലിലെ അമേരിക്കന്‍ എംബസി ജെറുസലേമിലേക്ക് മാറ്റി സ്ഥാപിക്കാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കുന്നു.  അമേരിക്കയുടെ നീക്കം മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് മുന്നറിയിപ്പ് ഉയര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ നീക്കം അംഗീകരിക്കില്ലെന്ന് പാലസ്ഥീനിയന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ട്രംപിനെ ടെലിഫോണില്‍ വിളിച്ച് അറിയിച്ചു. തീവ്രവാദത്തിന്റെ കൈകളിലിരുന്നാണ് ട്രംപിന്റെ കളിയെന്നും മഹ്മൂദ് അബ്ബാസ്  പറഞ്ഞു. 

മധ്യേഷ്യന്‍ രാജ്യ തലവന്മാരുമായുള്ള കൂടിയാലോചനകള്‍ക്കും, അമേരിക്കന്‍ ഭരണ തലപ്പത്ത് നടത്തിയ ചര്‍ച്ചകള്‍ക്കും ശേഷമാണ് ജെറുസലേമിനെ ഇസ്രായേലിന്റെ  തലസ്ഥാനമായി ഔദ്യോഗികമായി അംഗികാരിക്കാനുള്ള അമേരിക്കയുടെ നീക്കമുണ്ടാകുന്നത്.  

ഇസ്രായേലും പാലസ്ഥീനും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിന്  പുറമെ മുസ്ലീം  വികാരം ആളിക്കത്തിക്കാന്‍ ഇത് ഇടവരുത്തുമെന്ന് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം