രാജ്യാന്തരം

പുകവലി എതിര്‍ത്തു; വിമാനത്തിലുള്ളവരെ എല്ലാം കൊല്ലുമെന്ന് ഭീഷണി മുഴക്കി യുവതി 

സമകാലിക മലയാളം ഡെസ്ക്

വിമാനത്തില്‍ പുകവലിക്കരുതെന്ന് പറഞ്ഞതിന് ആക്രമണ ഭീഷണി മുഴക്കി യുവതി. സൗത്ത് വെസ്റ്റ് വിമാനകമ്പനിയുടെ വിമാനത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. 24 കാരിയായ യുവതിയാണ് സിഗരറ്റിന്റെ പേരില്‍ വിമാനത്തില്‍ കലാപം സൃഷ്ടിച്ചത്.

വിമാനത്തിന്റെ ബാത്ത്‌റൂമില്‍ ഇരുന്ന് യുവതി സിഗരറ്റ് വലിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. സ്‌മോക് ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പുകവലിക്കുന്നത് മനസിലാക്കിയ വിമാന ജീവനക്കാര്‍ യാത്രക്കാരിയെ ബാത്ത്‌റൂമില്‍ നിന്ന് സീറ്റിലേക്ക് മാറ്റി. ഇതില്‍ പ്രകോപിതയായ യുവതി വിമാന ജീവനക്കാരെയും യാത്രക്കാരെയും ഭൂഷണിപ്പെടുത്തുകയായിരുന്നു. യുഎസിലെ പോര്‍ട്‌ലാന്‍ഡില്‍ വെച്ചായിരുന്നു സംഭവം അരങ്ങേറിയത്. 

എനിക്ക് എന്റേതായ ലക്ഷ്യസ്ഥാനമുണ്ടെന്നും വിമാനം ഇവിടെ ഇറക്കണമെന്നും ആവശ്യപ്പെട്ട യുവതി വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനായി തന്റെ സാധനങ്ങള്‍ കൈയില്‍ എടുത്തു. എന്നാല്‍ ഇത് എതിര്‍ത്തതോടെ വിമാനത്തിലെ എല്ലാവരേയും താന്‍ കൊല്ലുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. സീലിങ്ങിലുണ്ടായിരുന്ന ഓക്‌സിജന്‍ മാസ്‌ക് വലിച്ചെടുക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത യുവതിയെ അര മണിക്കൂറോളം യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് പിടിച്ചുവെക്കുകയായിരുന്നു. 

സംഭവത്തെത്തുടര്‍ന്ന് സക്രമന്റോയില്‍ വിമാനം അടിയന്തിരമായി ഇറക്കേണ്ടതായിവന്നു. വിമാനത്തില്‍ വെച്ച് വധഭീഷണിമുഴക്കിയ വലേറി കര്‍ബലോയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ നടന്ന സംഭവങ്ങളൊന്നും ഓര്‍മയില്ലെന്നാണ് യുവതി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍