രാജ്യാന്തരം

ഉല്‍പത്തി പുസ്തകത്തിലെ നോഹയുടെ പേടകം കണ്ടെതിയതായി അവകാശപ്പെട്ട് വീണ്ടും ഗവേഷകര്‍ 

സമകാലിക മലയാളം ഡെസ്ക്

ബൈബിളിലെ ആദ്യത്തെ പുസ്തകമായ ഉല്‍പത്തിയില്‍ പ്രതിപാദിക്കുന്ന നോഹയുടെ പേടകം അവസാനമായി എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന് താന്‍ കണ്ടെത്തിയെന്ന് ജിയോസയന്‍സ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകന്‍ റോള്‍ എസ്പറാന്‍. പേടകം തുര്‍ക്കിയിലെ മൗണ്ട് അറാറത്തില്‍ കണ്ടെത്തിയതായാണ് അദ്ദേഹം അവകാശപ്പെടുന്നത്. നോഹയുടെ പേടകത്തെ സംബന്ധിച്ച പുതിയ തെളിവുകള്‍ ചര്‍ച്ച ചെയ്യാനായി സംഘടിപ്പിച്ച സിമ്പോസിയത്തിലാണ് റോള്‍ എസ്പറാന്‍ ഇത് വെളിപ്പെടുത്തിയത്.

2010ല്‍ ചൈനീസ് ഗവേഷകരും തുര്‍ക്കിയിലെ ഗവേഷകരും പേടകത്തിന്റേതെന്ന് സാദൃശ്യം തോന്നുന്ന തടികഷ്ണം കണ്ടെത്തിയെന്ന് അനവകാശപ്പെട്ടിരുന്നു. തുര്‍ക്കിയിലേ ഏറ്റവും ഉയരം കൂടിയ പര്‍വതമായ അഗ്രിയിലാണ് ഇത് കണ്ടെത്തിയതെന്നാണ് അന്ന് ദി നേഷണ്‍ വാര്‍ത്ത നല്‍കിയത്. 4,800 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഇതെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. അതായത് നോഹയുടെ പേടകം ജലപ്രളയത്തേതുടര്‍ന്ന് നശിച്ചു എന്ന് പറയപ്പെടുന്ന അതേ വര്‍ഷത്തിലേക്കാണ് ഇത് സൂചന നല്‍കുന്നതെന്നും ഇതുസമ്പത്തിച്ച തന്റെ കണ്ടെത്തലുകള്‍ പുസ്‌കരൂപത്തിലും ജേര്‍ണലിലും പ്രസിദ്ധീകരിക്കുമെന്നും എസ്പറാന്‍ പറഞ്ഞു. 

150ദിവസത്തെ പ്രളയത്തിന് ശേഷം പേടകം അറാറത്ത് പര്‍വതത്തില്‍ വന്നടിഞ്ഞതായി ബൈബിളില്‍ പറയുന്നുണ്ട്. അറാറത്ത് പര്‍വതവുമായി യോജിച്ചാണ് അഗ്രിയും സ്ഥിതിചെയ്യുന്നത്. 19-ാം നൂറ്റാണ്ട് മുതല്‍ പലരും നോഹയുടെ പേടകം മൗണ്ട് അറാറത്തിന് സമീപത്തായി കണ്ടെത്തിയെന്ന വാദം ഉന്നയ്ക്കുന്നുണ്ട്. എന്നാല്‍ ഈ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നത് പലപ്പോഴും ബൈബില്‍ 100ശതമാനവും ശരിയാണെന്ന് വിശ്വസിക്കുന്നവരാണ്. അതിനാല്‍തന്നെ അവര്‍ ഒരു നിഷ്പക്ഷമായ ശാസ്ത്രീയ വീക്ഷണകോണില്‍ നിന്നുകൊണ്ട് ഈ അന്വേഷണം നടത്താറില്ല. 

ജിയോസയന്‍സ് ഗവേഷണ കേന്ദ്രവും ഒരു നിഷ്പക്ഷ സ്ഥാപനമല്ല. മറിച്ച് സെവന്‍ത് ഡേ അഡ്വന്ററിസ്റ്റ് ചര്‍ച്ച് സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനമാണിത്. 

ബൈബിളില്‍ പറയുന്നതു പോലെ ഒരു പ്രളയം നടന്നു എന്ന സംഭവം പോലും പലരും എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടുണ്ടാകാം എന്ന് വിശ്വാസികളും മതനിരപേക്ഷകരായ ഗവേഷകരും  അംഗീകരിച്ചതായി തെളിവുകളുണ്ട്. പക്ഷെ ഉല്‍പത്തിപുസ്തകത്തില്‍ പറയുന്ന സമയത്ത് തന്നെയാണോ ഇത് സംഭവിച്ചിട്ടുള്ളതെന്ന് ഇവര്‍ വിശ്വസിക്കുന്നില്ല. എന്നിട്ടും ഈ പേടകം കണ്ടെത്താനായി പല ആളുകളും ശ്രമം നടത്തുന്നുണ്ട്. പക്ഷെ പലപ്പോഴും ആവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും വേണ്ടത്ര തെളിവുകള്‍ ചൂണ്ടികാട്ടുന്നതില്‍ ഇവര്‍ പരാജയപ്പെടാറുണ്ട്. ഇതിന് മുമ്പ് ഇത്തരത്തില്‍ പുറത്തുവന്നിട്ടുള്ള അവകാശവാദങ്ങളെല്ലാം തട്ടിപ്പാണെന്ന നിഗമനത്തിലേക്കാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ഈ അവകാശവാദവും ഇതേ രീതിയില്‍ അവസാനിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം