രാജ്യാന്തരം

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മകനെ ചോദ്യം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ഫ്‌ളോറിഡ: ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് അലി ജൂനിയറിനെ ജമൈകയില്‍ നിന്ന് മടങ്ങുന്നവഴി ഫ്‌ലോറിഡ ഫോര്‍ട്ട് ലോഡെര്‍ഡേല്‍ അന്താരാഷട്ര വിമാനത്താവളത്തില്‍ ചോദ്യം ചെയ്തു. അറബിക് പേര് കാരണമാണ് മുഹമ്മദ് അലി ജൂനിയറിനെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തത്. 

എവിടെ നിന്നാണ് നിങ്ങളുടെ പേര് കിട്ടിയത്. താങ്കള്‍ മുസ്ലിം ആണോ എന്നും ഉദ്യോഗസ്ഥര്‍ ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിലാഡല്‍ഫിയയില്‍ ജനിച്ച മുഹമ്മദ് അലി ജൂനിയറിന് അമേരിക്കന്‍ പാസ്‌പോര്‍ട്ടുണ്ട്. മുഹമ്മദലിയുടെ രണ്ടാം ഭാര്യ ഖലീല കമോചോ അലിയുടെ മകനാണ് മുഹമ്മദ് അലി ജൂനിയര്‍. ഖലീലയും മകനൊപ്പം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. മുഹമ്മദലിക്കൊപ്പമുള്ള ഫോട്ടോ കാണിച്ചപ്പോഴാണ് ഖലീലയെ അധികൃതര്‍ വിട്ടയച്ചത്. എന്നാല്‍ അലി ജൂനിയറിന്റെ കയ്യില്‍ സമാനമായ ഫോട്ടോ ഒന്നും ഇല്ലായിരുന്നു. സംഭവത്തില്‍ മറുപടി നല്‍കാന്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു