രാജ്യാന്തരം

പാരീസ് കാലവസ്ഥ ഉടമ്പടിയില്‍ നിലപാട് മാറ്റത്തിന്റെ സൂചന നല്‍കി ട്രംപ്; തീരുമാനം ഫ്രഞ്ച് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍

സമകാലിക മലയാളം ഡെസ്ക്

പാരീസ്: പാരീസ് കാലവസ്ഥ ഉടമ്പടിയില്‍ നിന്ന് പിന്‍മാറുന്നുവെന്ന നിലപാടില്‍  മാറ്റത്തിന്റെ സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിലപാടില്‍ മലക്കം മറിച്ചില്‍ സൂചിപ്പിച്ച് ട്രംപ് സംസാരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് ട്രംപ് തയ്യാറായില്ല. 

പാരിസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിക്കുമെന്നും എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം എന്നുമായിരുന്നു ട്രംപിന്റെ വാക്കുകള്‍.പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്നു അമേരിക്ക പിന്മാറിയാലും ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കുമെന്നു അടുത്തിടെ സമാപിച്ച ജി20 ഉച്ചകോടിയില്‍ 18 അംഗരാജ്യങ്ങളും യൂറോപ്യന്‍യൂണിയനും വ്യക്തമാക്കിയിരുന്നു. കാലാവസ്ഥ ഉടമ്പടി അമേരിക്കന്‍ രാജ്യ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്നായിരുന്നു ട്രംപിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്