രാജ്യാന്തരം

പാകിസ്ഥാനില്‍ ഫേസ്ബുക്ക് നിരോധിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതിനുമായാണ് പാക്കിസ്ഥാനില്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, വൈബര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം അനുവദിച്ചത്. എന്നാല്‍ ഉദ്ദേശ ലക്ഷ്യം നടപ്പിലാകുന്നില്ലെന്നു കണ്ടതോടെ സോഷ്യല്‍ മീഡിയയ്ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് പാക് സര്‍ക്കാര്‍.

പുതുതായി തുടങ്ങുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ഇതുവഴി ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നുമുള്ള പാക് സര്‍ക്കാരിന്റെ ആവശ്യം ഫേസ്ബുക്ക് നേരത്തെ തള്ളിക്കളഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.

മത, ദൈവ നിന്ദ സംസാരിക്കുന്നവരുടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കണമെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി ചൗധരി നിസാല്‍ അലി ഖാന്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്