രാജ്യാന്തരം

അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ പിന്‍മാറ്റം ഉടനില്ലെന്ന് സൂചനകള്‍; 4000 സൈനികരെക്കൂടി അഫ്ഗാനിസ്ഥാനിലേക്കയക്കുന്നു

സമകാലിക മലയാളം ഡെസ്ക്

പെന്റഗണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അടുത്തെങ്ങും പിന്‍മാറ്റമില്ല എന്ന സൂചന നല്‍കി കൂടുതല്‍ സൈനികരെ അയക്കാന്‍ തീരുമാനിച്ച് അമേരിക്ക. 4,000 സൈനികരെ അഫ്ഗാനിസ്ഥാനിലേക്കയക്കാന്‍ പെന്റഗണ്‍ തീരുമാനിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ദരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് ഇത്രയും സൈനികരെ മറ്റൊരു രാജ്യത്തേക്ക് അയയ്ക്കുന്നത്. ഇക്കാര്യം പ്രതിരോധ സെക്രട്ടറി ജിമ്മി മാറ്റിസ് അടുത്ത ആഴ്ച ഔദ്യോഗികമായി അറിയിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

അഫ്ഗാനിസ്ഥാന്‍ സൈന്യത്തിന് കൂടുതല്‍ പരിശീലനങ്ങള്‍ നല്‍കാനും അഫ്ഗാനിസ്ഥാനില്‍ തമ്പടിക്കാനൊരുങ്ങുന്ന ഐഎസിനെ തുരത്താനുമാണ് അമേരിക്ക കൂടുതല്‍ സൈന്യത്തെ അയക്കുന്നത് എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഷങ്ങളായി ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറുന്നതായി മുമ്പ് വാര്‍ത്തകല്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു