രാജ്യാന്തരം

ട്രംപിനെ ഹിറ്റ്‌ലറുമായി ഉപമിച്ച് ഉത്തര കെറിയ

സമകാലിക മലയാളം ഡെസ്ക്

പ്യോങ് യാങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജര്‍മ്മനിയിലെ നാസി പാര്‍ട്ടി നേതാവായിരുന്ന ഹിറ്റ്‌ലറുമായി ഉപമിച്ച് ഉത്തര കൊറിയ. ട്രംപിന്റെ പല പദ്ധതികളും 20ാം നൂറ്റാണ്ടിലെ നാസി പ്രസ്ഥാനത്തിന്റേതിന് സമാനമാണെന്നാണ് ഉത്തര കൊറിയയുടെ ആരോപണം. ഉത്തര കൊറിയന്‍ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയുടെ എഡിറ്റോറിയലിലാണ് അമേരിക്കന്‍ പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. 

ഹിറ്റ്‌ലര്‍ ആളുകളെ വിഭജിച്ചിരുന്നത് സുഹൃത്തുക്കളും ശത്രുക്കളും എന്നായിരുന്നു. അതേപോലെ തന്നെ ട്രംപും ജനങ്ങലെള രണ്ടായി വിഭജിക്കുകയാണ്. അമേരിക്ക ആദ്യമെന്നാണ് ട്രംപ് തെരഞ്ഞെടുപ്പ് കാലംതൊട്ടേ വിളംബരം ചെയ്യുന്നത്. അതുകൊണ്ടു ഉദ്ദേശിക്കുന്നത് അമേരിക്കയുടെ താത്പര്യം സംരക്ഷിക്കുക എന്നത് മാത്രമാണ്-ഉത്തര കൊറിയന്‍ ന്യൂസ് ഏജന്‍സി ആരോപിച്ചു. 

ഉത്തര കൊറിയയുടെ നിരന്തരമായുള്ള ആണവ പരീക്ഷണം അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ യുദ്ധ സമാനമായ അന്തരീക്ഷം രൂപപ്പെടുത്തിയിരുന്നു. അമേരിക്കയെ നിരന്തരമായി പ്രകോപിപ്പിക്കുന്ന ഉത്തര കൊറിയ ട്രംപിനെ കണക്കിന് പരിഹസിക്കുകയും ചെയ്യുന്നുണ്ട്. യുദ്ധ സാഹചര്യം നിലനില്‍ക്കുന്ന അവസരത്തില്‍ അമേരിക്ക ഈ വിഷയത്തെ എങ്ങനെ നോക്കി കാണും എന്നത് ശ്രദ്ധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു

'ഡോക്ടര്‍ മാപ്പുപറഞ്ഞു; ഇനി ഒരു കുട്ടിക്കും ഈ ഗതിവരരുത്; നിയമനടപടിയുമായി മുന്നോട്ടുപോകും'

സുനില്‍ ഛേത്രി; ഫുട്‌ബോളിലെ 'ഇന്ത്യന്‍ ഹൃദയ താളം'

കാറിനുള്ളില്‍ കുട്ടിയെ മറന്നുവെച്ച് കല്യാണത്തിന് പോയി, മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം