രാജ്യാന്തരം

വെനസ്വേലയില്‍ സുപ്രീംകോടതിക്ക് നേരെ ഹെലികോപ്റ്റര്‍ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

കാരക്കസ്: ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ വെനസ്വേലയില്‍ സുപ്രീംകോടതിക്ക് നേരെ ഹെലികോപ്റ്റര്‍ ആക്രമണം. ഹെലികോപ്റ്ററില്‍ എത്തിയ സംഘം സുപ്രീംകോടതി മന്ദിരത്തിലേക്ക് വെടിവെയ്ക്കുകയും ഗ്രനേഡ് വലിച്ചെറിയുകയുമായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.വെനസ്വേലന്‍ സൈനികോദ്യോഗസ്ഥനായ ഓസ്‌കാര്‍ പ്രസ് പൊലീസ് ഹെലികോപ്റ്റര്‍ തട്ടിയെടുത്ത് ആക്രമണം നടത്തുകയായിരുന്നുവെന്നാണ്  സര്‍ക്കാര്‍ പറയുന്നത്. സംഭവത്തില്‍ ആരും മരണപ്പെട്ടാതായി റിപ്പോര്‍ട്ടില്ല. 

നടന്നത് ഭീകരപ്രവൃത്തിയാണെന്നും ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്നും പ്രസിഡന്റ് നിക്കോളാസ് മഡുറോ പറഞ്ഞു. ആക്രമണം നടത്തിയെന്ന പറയുന്ന സൈനികോദ്യോഗസഥന്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ച് രംഗത്തെത്തി. പൊലീസ്, സൈനികര്‍, ജനങ്ങള്‍ എന്നിവരടങ്ങുന്ന സംഘമാണ് തങ്ങളെന്നും രാജ്യത്ത് സമാധാനം കൊണ്ടുവരാനും ക്രിമിനല്‍ ഭരണകൂടത്തിനെതിരെയുമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഇദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പറയുന്നത്. തങ്ങള്‍ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായാണ്  ആക്രമണം നടത്തിയതെന്നും ഓസ്‌കാര്‍ പ്രസ് വീഡിയോയില്‍ പറയുന്നു.

ഹ്യൂഗോ ഷാവേസിന്റെ മരണത്തെത്തുടര്‍ന്ന് അധികാരത്തിലെത്തിയ മഡുറോയ്ക്ക് നേരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. മഡുറോ ജനങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭകര്‍ക്ക് നേരെ സര്‍ക്കാര്‍ ക്രൂരമായ മര്‍ദ്ദന മുറകള്‍ അഴിച്ചുവിട്ടിരുന്നു. സര്‍ക്കാരും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 70 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്