രാജ്യാന്തരം

റഷ്യയും ചൈനയും വീണ്ടും എതിര്‍ത്തു, സിറിയയ്ക്ക് മേല്‍ യുഎന്‍ ഉപരോധമില്ല 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയുടെ മുകളില്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയം പാസായില്ല. റഷ്യയുടേയും ചൈനയുടേയും എതിര്‍പ്പ് കാരണമാണ് യുഎന്‍  ഉപരോധ പ്രമേയത്തില്‍ നിന്ന് പിന്‍മാറിയത്. യുഎസും ബ്രിട്ടനും ഫ്രാന്‍സും കൊണ്ടു വന്ന പ്രമേയമാണ് റഷ്യയും ചൈനയും വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞത്. സുരക്ഷാ കൗണ്‍സിലിലെ ഒമ്പത് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. റഷ്യക്കും ചൈനയ്ക്കും പുറമേ ബൊളീവിയയാണ് സിറിയയ്ക്ക് വേണ്ടി ശക്തമായി വാദിച്ചത്. 

ഏഴാം തവണയാണ് സിറിയന്‍ സര്‍ക്കാരിനെ സംരക്ഷിക്കാനായി റഷ്യ വീറ്റോ അധികാരം പ്രയോഗിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തടസ്സമാകും എന്നതിനാലാണ് ഉപരോധ പ്രമേയത്തെ എതിര്‍ത്തത് എന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്