രാജ്യാന്തരം

ഐഎസില്‍ നിന്നും പാല്‍മിറ തിരിച്ചുപിടിച്ച് സൈന്യം

സമകാലിക മലയാളം ഡെസ്ക്

ഡമാസ്‌കസ്:  പുരാതന നഗരമായ പാല്‍മിറ ഐഎസില്‍ നിന്നും തിരിച്ചുപിടിച്ച് സിറിയന്‍ സൈന്യം. മാസങ്ങള്‍ നീണ്ട യുദ്ധത്തിനൊടുവിലാണ് പാല്‍മിറ സൈന്യം തിരിച്ചുപിടിച്ചത്. വാര്‍ത്താ ഏജന്‍സിയായ സനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് പാല്‍മിറയും സമീപപ്രദേശങ്ങളും ഐഎസ് പിടിച്ചെടുത്തത്. സിറിയയില്‍ ഐഎസിന്റെ തലസ്ഥാനമെന്ന നിലയിലാണ് പാല്‍മിറ പ്രവര്‍ത്തിച്ചുവന്നത്. മുന്‍പ് നിരവധി തവണ നഗരം ഐഎസ് പിടിച്ചെടുത്തിരുന്നെങ്കിലും സൈന്യം പലതവണ തിരിച്ചുപിടിക്കുകയായിരുന്നു. ഇന്നലെ തന്നെ നഗരം പൂര്‍ണമായും ഐഎസിന്റെ അധീനതയില്‍ നിന്നും ഇറാനിയന്‍സൈന്യവും, റഷ്യന്‍ സൈന്യവും പാല്‍മിറയില്‍ പ്രവേശിച്ചിരുന്നു. മരുഭൂമിയുടെ മുത്ത് എന്നറിയപ്പെടുന്ന പാല്‍മിറയെ പൈതൃക നഗരമായി യുഎന്‍ പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്