രാജ്യാന്തരം

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഭരണഘടനാ കോടതി പുറത്താക്കി 

സമകാലിക മലയാളം ഡെസ്ക്

സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂണ്‍ ഹൈയെ ഇംപീച്ച് ചെയ്തുകൊണ്ടുള്ള പാര്‍ലമെന്റ് നടപടി ഭരണഘടനാ കോടതി ശരിവെച്ചു. ദക്ഷിണ കൊറിയിയിലെ ആദ്യ വനിതാ പ്രസിഡന്റ് ആയിരുന്നു പാര്‍ക്ക്. ഭരണകാര്യത്തില്‍ സുഹൃത്തിനെ ഇടപെടാന്‍ അനുവദിച്ചു എന്നതായിരുന്നു പാര്‍ക്കിനെതിരെയുള്ള കുറ്റം. 

പാര്‍ക്കിനെ പുറത്താക്കിക്കൊണ്ടുള്ള പ്രമേയം പാര്‍ലമെന്റ് പാസാക്കിയെങ്കിലും സ്ഥാനമൊഴിയാന്‍ പാര്‍ക്ക് കൂട്ടാക്കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് കോടതി ഇടപെടല്‍ ഉണ്ടായത്. എട്ടംഗ ജഡ്ജിമാരുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിപ്പിച്ചത്. 2018 ഫെബ്രുവരി 24 വരെയായിരുന്നു പാര്‍ക്കിന്റെ കാലാവാധി. പ്രസിഡന്റിന് എതിരെ കനത്ത ജനരോക്ഷമാണ് ദക്ഷിണ കൊറിയയില്‍ ഉയര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം