രാജ്യാന്തരം

ഇന്ത്യന്‍ വംശജനായ അറ്റോര്‍ണിയെ ട്രംപ് പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: രാജിവയ്ക്കാന്‍ തയ്യാറാകാതിരുന്ന ഇന്ത്യന്‍ വംശജനായ അമെരിക്കന്‍ അറ്റോര്‍ണിയെ ട്രംപ് ഭരണകൂടം പുറത്താക്കി. ഏഴ് വര്‍ഷം അഴിമതി ഇല്ലാതാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച  മാന്‍ഹാട്ടന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറായിരുന്ന പ്രീത് ഭരാരയെയാണ് ട്രംപ് പുറത്താക്കിയിരിക്കുന്നത്. 

ബരാക്ക് ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് നിയമിച്ച ചീഫ് പ്രോസിക്യൂട്ടര്‍മാരോട് രാജിവയ്ക്കാന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് നിര്‍ദേശം നല്‍കിയെങ്കിലും അത് അംഗീകരിക്കില്ലെന്ന് പ്രീത് ഭരാരെ നേരത്തെ പറഞ്ഞിരുന്നു. 

മൂന്നു മാസം മുന്‍പ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തന്നോട് പദവിയില്‍ തുടരാനാണ് നിര്‍ദേശിച്ചതെന്ന് ഭരാരെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഔദ്യോഗികമായി അധികാരത്തിലെത്തിയതിനു ശേഷം ട്രംപ് നിലപാട് മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍