രാജ്യാന്തരം

മൊബൈല്‍ ഹെഡ് ഫോണ്‍ പൊട്ടിത്തെറിച്ച് വിമാന യാത്രക്കാരിക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഹെഡ് ഫോണ്‍ പൊട്ടിത്തെറിച്ച് വിമാനയാത്രക്കാരിക്ക് പരിക്കേറ്റു. ബെയ്ജിങ്ങില്‍ നിന്നും മെല്‍ബണിലേക്കുള്ള യാത്രക്കിടയിലാണ് യുവതിക്ക് വിമാനത്തില്‍ വെച്ച് പരിക്കേറ്റത്. യാത്രക്കിടയില്‍ രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി പാട്ട് കേട്ട് ഉറങ്ങുന്നതിനിടെയാണ് ഹെഡ് ഫോണ്‍ പൊട്ടിത്തെറിച്ചതെന്ന് യുവതി ഓസ്‌ട്രേലിയന്‍ സേഫ്റ്റി ബ്യൂറോയെ അറിയിച്ചു. 

പൊട്ടിത്തെറിച്ചതിനു ശേഷം ഫോണില്‍ നിന്നും ചെറുതായി പുക ഉയരുന്നത് കണ്ടതിനാല്‍ യുവതി ഫോണ്‍ വിമാനത്തിന്റെ തറയിലേക്ക് വലിച്ചെറിയുകയായിരുന്നു. അതിലെ പുക ചവിട്ടി കെടുത്തിയ ശേഷം ബക്കറ്റില്‍ വെള്ളം കൊണ്ടുവെന്ന് ഒഴിച്ചെന്നും യുവതി പറഞ്ഞു. അപകടത്തില്‍ യുവതിയുടെ മുഖത്തിനും കയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.

സാംസങ്ങിന്റെ നോട്ട് 7 മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ഈ ഫോണിന് വിമാനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ചെന്നുള്ള വാര്‍ത്തകളും പുറത്തു വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു