രാജ്യാന്തരം

മെക്‌സിക്കോയില്‍ മയക്കുമരുന്ന് ലോബികളും സര്‍ക്കാരും നേര്‍ക്കുനേര്‍, കാണാതായ മക്കളെ തേടി പ്രതിഷേധവുമായി അമ്മമാര്‍

സമകാലിക മലയാളം ഡെസ്ക്

മെക്‌സിക്കോയില്‍ മയക്കു മരുന്ന് മാഫിയയും ഭരണകൂടവും തമ്മില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ പെട്ട്  30,000ത്തോളം പേരെ കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കാണാതായതില്‍ കൂടുതലും യുവാക്കളാണ്. സര്‍ക്കാറും മയക്കുമരുന്ന് മാഫിയയും തമ്മില്‍ ഇവിടെ തുറന്ന സംഘര്‍ഷങ്ങളാണ് നടക്കുന്നത്. 

രാജ്യത്തിന്റെ പശ്ചിമ തീര സംസ്ഥാനമായ വെരിക്രൂസില്‍ നിന്നുമാണ് ഏറ്റവും അധികം ആളുകളെ കാണാതായിരിക്കുന്നത്. 2500ല്‍ പരം യുവാക്കളെ ഇവിടെ നിന്നും കാണാതായിട്ടുണ്ട്. ഇവിടെയാണ് ഏറ്റവും കൂടുതല്‍ മയക്കു മരുന്നു ലോബികള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ കാണാതായ തങ്ങളുടെ മക്കളെ തിരക്കി പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുകായണ് ആയിരക്കണക്കിന് അമ്മമാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍