രാജ്യാന്തരം

സിറിയ, ചോരക്കറകളുണങ്ങാത്ത ആറു വര്‍ഷങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

സിറിയന്‍ ആഭ്യന്തര യുദ്ധം, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ രക്ത രൂക്ഷിത യുദ്ധം തുടങ്ങിയിട്ട് ആറ് വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുയാണ്. 2010ല്‍ ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട അറബ് വസന്തത്തിന്റെ പാത പിന്തുടര്‍ന്ന് സിറിയയിലെ വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ച കലാപം ഇന്ന് രാജ്യത്തെ പലതായി വിഭജിച്ച്, കൂട്ടക്കുരുതികള്‍ക്ക് കളമൊരുക്കി,അധിനിവേശങ്ങളുടെ പിടിയില്‍ കൊണ്ടെത്തിച്ച് എങ്ങുമെത്താതെ തുടരുകയാണ്. 

പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ പുറത്താക്കാന്‍ സമാധമാനപരായി തുടങ്ങിയ പ്രക്ഷോഭം  ആറു വര്‍ഷങ്ങള്‍ കൊണ്ട് 400,000 ന് മുകളില്‍ മനുഷ്യരുടെ ജീവനെടുത്ത യുദ്ധമായി മാറി. യുഎന്‍ കണക്കുകള്‍ അനുസരുിച്ച് ഏറ്റവും കൂടതല്‍ പലായനങ്ങള്‍ നടക്കുന്നത് സിറയയില്‍ നിന്നാണ്. ഐഎസ് എന്ന ലോകം കണ്ട ഏറ്റവും വലിയ ഭീകര സംഘടനയുടെ പിറവിക്കും സിറിയന്‍ ആഭ്യന്തര കലഹം കാരണമായി. 

 2011 മാര്‍ച്ച് 15ന് ദര്‍ആ നഗരത്തില്‍ സര്‍ക്കാര്‍ സേന നടത്തിയ ഉപരോധമാണ് സിറിയയെ ആഭ്യന്തര യുദ്ധത്തിലേക്ക് പൂര്‍ണ്ണമായും തള്ളിയിട്ടത്. 250ഓളം പേര്‍ കൊല്ലപ്പെട്ട സംഭവത്തോടെ തലസ്ഥാനമായ ഡമസ്‌കസിലും പരിസരങ്ങളിലും ഒതുങ്ങിനിന്ന പ്രതിഷേധം രാജ്യം മുഴുക്കെ പടര്‍ന്നുപിടിച്ചു. ദശലക്ഷങ്ങള്‍ തെരുവിലിറങ്ങിയതോടെ സൈന്യത്തെ ഉപയോഗിച്ച് തിരിച്ചടി ശക്തമാക്കിയത് അഭയാര്‍ഥി പ്രവാഹത്തിനും നാന്ദികുറിച്ചു.

പ്രക്ഷോഭം ആരംഭിച്ച് ഒരു വര്‍ഷത്തിനകം അതിന്റെ സ്വാഭാവം മാറി. ഷിയ-സുന്നി മുഖം കൈവരിച്ച കലാപം കൂടുതല്‍ അക്രമാസക്തമായി. 2013ല്‍ സിറിയയുടെ വടക്കന്‍ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആധിപത്യം ഉറപ്പിച്ചു. റാഖ തലസ്ഥാനമാക്കി മാറ്റിയ ഐഎസ് സമാന്തര ഭരണം പുറത്തെടുത്തു. 2014ല്‍ അമേരിക്ക സിറിയന്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നതോടെ യുദ്ധത്തിന്റെ ഗതി തന്നെ മാറിപ്പോയി. നിരന്തരം വ്യോമാക്രമണങ്ങള്‍ നടത്തിയ അമേരിക്ക അതുവരെ വിമതരും സര്‍ക്കാരും കൊന്നു തള്ളിയതിനേക്കാള്‍ ജീവിതങ്ങള്‍ നശിപ്പിച്ചു കളഞ്ഞു. 

അമേരിക്ക ഫ്രീ സിറിയന്‍ ആര്‍മിക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍  റഷ്യയും അടങ്ങിയിരുന്നില്ല. റഷ്യ അസദിമൊപ്പം നിലയുറപ്പിച്ചു. ബാഷര്‍ അല്‍ അസദ് ആണ് റഷ്യയെ സിറിയയിലേക്ക് ക്ഷണിച്ചു വരുത്തിയത്. അമേരിക്ക നടത്തിയതിന്റെ പതിന്‍മടങ്ങ് ശക്തിയില്‍ റഷ്യ അക്രമം നടത്തി. ഇടയയ്ക്കുവെച്ച്‌ അമേരിക്ക മൗനം പാലിച്ചപ്പോഴും പിന്നോട്ടു പോകാന്‍ റഷ്യയും അസദും തയ്യാറായില്ല.

ചിത്രത്തിന് കടപ്പാട്: അല്‍ ജസീറ

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിമതരെ നീക്കി അലപ്പോ നഗരം പിടിച്ചെടുത്തതായി അസദ് ഭരണകൂടം അറിയിച്ചിരുന്നു. എന്നാല്‍ അതിന് തൊട്ടടുത്ത ദിവസം പൂര്‍വ്വാധികം ശക്തിയോടെ വിമതര്‍ വീണ്ടും തിരിച്ചടിച്ചു. വീണ്ടും യുദ്ധം ശക്തമായി ആരംഭിച്ചപ്പോള്‍ യുണൈറ്റഡ് നേഷന്റെ നേതൃത്വത്തില്‍ 2012ല്‍ തുടങ്ങി വെച്ച ചര്‍ച്ചകള്‍ വീണ്ടും ജനീവയില്‍ ആരംഭിച്ചു. എന്നാല്‍ ഇരുകൂട്ടരും തങ്ങളുടെ ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ല എന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകായണ്. യുഎന്‍ രണ്ടു കൂട്ടരുടെ മുകളിലും യുദ്ധക്കുറ്റം ചുമത്തി. റഷ്യയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ വിമര്‍ശമം ഏറ്റുവാങ്ങേണ്ടി വന്നു. എന്നിട്ടും ഇരുകൂട്ടരും പിന്നോട്ട് പോകാന്‍
തയ്യാറായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി