രാജ്യാന്തരം

ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിക്ക് ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തില്‍ നിന്നും വിലക്ക്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഹിജാബ് ധരിച്ച് മത്സരത്തിനെത്തിയ പെണ്‍കുട്ടിക്ക് ബാസ്‌ക്കറ്റ് ബോള്‍ ഫൈനല്‍ മത്സരത്തില്‍ നിന്നും വിലക്ക്. അമേരിക്കയിലെ മേരിലാന്റിലാണ് സംഭവം. പതിനാറുകാരിയായ ജെ നാന്‍ ഹായെസ്, ഗെയ്തര്‍സ്‌ബെര്‍ഗിലെ വാട്കിന്‍സ് മില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിനിയാണ്. സീസണിലെ 24 കളികളിലും ഹിജാബ് ധരിച്ചാണ് പെണ്‍കുട്ടി മത്സരത്തിനിറങ്ങിയിരുന്നത്. എന്നാല്‍ ഫൈനലില്‍ നിന്നും പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ഒഴിവാക്കുകയായിരുന്നു.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് തട്ടം തടസ്സമാണെന്ന് നേരത്തേ കോച്ച് അറിയിച്ചിരുന്നു. ഇത്തരമൊരു നിയമത്തെ കുറിച്ച് നേരത്തേ അറിയില്ലായിരുന്നെന്നും കോച്ച് വ്യക്തമാക്കി. വേറെ വഴിയൊന്നുമില്ലാത്തതിനാലാണ് ഹയസിനെ ഒഴിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ താന്‍ ദുഖിതയും രോക്ഷാകുലയുമാണെന്ന് ഹായെസ് പ്രതികരിച്ചു. നിയമപ്രകാരം ഹായെസ് തട്ടമിടാന്‍ അനുമതി വാങ്ങിയിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.

കുട്ടികളുടെ സുരക്ഷയെ തുടര്‍ന്നാണ് ഇത്തരം നിയമങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് മേരിലാന്റ് പബ്ലിക് സ്‌കൂള്‍ അത്‌ലറ്റ് അസോസിയേഷന്‍ പ്രതികരിച്ചു. എന്നാല്‍ ഇത് വിവേചനപരമായ നടപടിയാണെന്നായിരുന്നു ഹയസിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ