രാജ്യാന്തരം

ബ്രട്ടീഷ് പാര്‍ലമെന്റ് ആക്രമണം: ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: അഞ്ച് പേര്‍ കൊല്ലപ്പെടുകയും നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണത്തിന്റെ ഉത്തരാവിദിത്വം തീവ്രവാദ സംഘനയായ ഐഎസ് ഏറ്റെടുത്തു.

അമാഖ് ന്യൂസ് ഏജന്‍സി വഴിയാണ് ഐഎസ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിന് പിന്നില്‍ ബ്രിട്ടണില്‍ ജനിച്ചയാളാണെന്നും ഇന്റലിജന്റ് സര്‍വീസിനെകുറിച്ച് വ്യക്തതയുള്ളയാളാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ വ്യക്തമാക്കിയിരുന്നു. 

അതേമസമയം, ഇത്തരം ആക്രമണങ്ങള്‍കൊണ്ടൊന്നും ബ്രിട്ടണെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്നും മേ വ്യക്തമാക്കി. ജനാധിപത്യത്തെ നിശബ്ദമാക്കാനുള്ള ശ്രമം ബ്രിട്ടണ്‍ ചെറുത്ത് തോല്‍പ്പിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടണ് ഐക്യദാര്‍ഢ്യവുമായി വിവിധ രാജ്യങ്ങളുടെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആക്രമണത്തിനിടെ കാറിലെത്തി ഒറ്റയ്ക്ക് ആക്രണം നടത്തിയയാളെകുറിച്ച് ലണ്ടന്‍ പോലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്