രാജ്യാന്തരം

ലെഗീന്‍സ്  ധരിച്ചു; രണ്ട് പെണ്‍കുട്ടികളെ വിമാനത്തില്‍ കയറ്റിയില്ല

സമകാലിക മലയാളം ഡെസ്ക്

ലെഗീന്‍സ്  ധരിച്ചെത്തിയെന്ന കാരണത്താല്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് വിമാനത്തില്‍ യാത്ര നിഷേധിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മിന്നേപൊളിസിലേക്ക് പറക്കാനിരുന്ന വിമാനത്തില്‍ ഞയറാഴ്ച രാവിലെയായിരുന്നു സംഭവം. 

യുനൈറ്റഡ് എര്‍ലൈന്‍ അധികൃതരാണ് ലെഗീന്‍സ്  ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്ക് യാത്ര നിഷേധിച്ചത്. ലെഗീന്‍സ്  മാറ്റുകയോ, അല്ലെങ്കില്‍ ലെഗീന്‍സിന്‌ മുകളിലൂടെ മറ്റ് വസ്ത്രം ധരിക്കുകയോ വേണമെന്നായിരുന്നു എയര്‍ലൈന്‍ അധികൃതരുടെ നിലപാട്. 

എന്നാല്‍ സംഭവം വിവാദമായതോടെ നിലപാട് ന്യായീകരിച്ച് യുനൈറ്റഡ് എയര്‍ലൈന്‍ രംഗത്തെത്തി. മാന്യമായ വസ്ത്രം ധരിക്കാത്ത യാത്രക്കാരെ വിലക്കുന്നതിനുള്ള അധികാരം കമ്പനിക്കുണ്ടെന്നാണ് യുനൈറ്റഡ് എയര്‍ലൈനിന്റെ പ്രതികരണം. 

യുനൈറ്റഡിന്റെ ജോലിക്കാരെന്ന പേരിലാണ് പെണ്‍കുട്ടികള്‍ യാത്ര ചെയ്യാനിരുന്നത്. കമ്പനിയുടെ ഡ്രസ് കോഡുകള്‍ ഇവര്‍ക്ക് ബാധകമാണ്. എന്നാല്‍ മറ്റ് യാത്രക്കാര്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു