രാജ്യാന്തരം

നൈജീരിയക്കാരുടെ ജീവനെടക്കാന്‍ വീണ്ടും മെനിഞ്ചയിറ്റിസ്; ഇതുവരെ മരിച്ചവര്‍ 300നടുത്ത്‌  

സമകാലിക മലയാളം ഡെസ്ക്

നൈജീരിയയില്‍ മെനിഞ്ചയിസ്റ്റ് രോഗം വ്യാപിക്കുന്നു. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞതിന് ശേഷം 300നടുത്ത് ആളുകള്‍ മരിച്ചു എന്നാണ് രോഗ നിയന്ത്രണ അതോറിറ്റി പുറത്തു വിട്ട കണക്കുകളില്‍ പറയുന്നത്.രാജ്യത്തെ
36 സംസ്ഥാനങ്ങളില്‍ 15 ഇടത്താണ് രോഗം കൂടുതലായി വ്യാപിച്ചിട്ടുള്ളത്. 1966 പേരിലാണ് ഇതുവരെ രോഗം കണ്ടെത്തിയത്. ഇതില്‍ 282 പേരാണ് മരിച്ചതെന്ന് രാജ്യത്തെ രോഗ നിയന്ത്രണ അതോറിറ്റി വ്യക്തമാക്കി. തലച്ചോറിന്റെയും സുഷുമ്‌ന നാഡിയുടെയും ആവരണങ്ങളായ മെനിഞ്ചസുകള്‍ക്കുണ്ടാവുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. 20009ലും 2016ലും ഇതേ രോഗം നൈജീരിയയില്‍ പതിനായിര കണക്കിന് ആളുകളുടെ മരണത്തിന് കാരണമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം