രാജ്യാന്തരം

ശ്രീലങ്കയില്‍ കാലവര്‍ഷം ദുരന്തം വിതയ്ക്കുന്നു; സഹായവുമായി ഇന്ത്യന്‍ കപ്പലുകള്‍ കൊളംബോ തീരത്തേക്ക്

സമകാലിക മലയാളം ഡെസ്ക്

ശ്രീലങ്കയില്‍ കാലവര്‍ഷം ദുരന്തം വിതയ്ക്കുന്നു. വെള്ളിയാഴ്ച കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും, വെള്ളപ്പൊക്കത്തിലും 91 പേരാണ് ഇതുവരെ മരിച്ചത്. നൂറിലധികം പേരെ കാണാതായതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നേവിയും ശ്രീലങ്കയ്ക്ക് ഒപ്പം ചേരും. ബംഗാള്‍ ഉള്‍ക്കടലിലുള്ള ഐഎന്‍എസ് കിറച്ച് കൊളമ്പോ തീരത്തേക്ക് തിരിച്ചു. ഇതുകൂടാതെ ഐഎന്‍എസ് ശര്‍ദുളും കൊച്ചി തീരത്ത് നിന്നും കൊളംബോയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഭക്ഷണം, മരുന്ന്, വസ്ത്രം ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുമായി ഐഎന്‍എസ് ജലശ്വയും ശ്രീലങ്കന്‍ തീരത്തേക്ക് ഉടന്‍ യാത്ര തിരിക്കും. 

മെഡിക്കല്‍, നീന്തല്‍ സംഘവും ഐഎന്‍എസ് ജലശ്വയില്‍ ഉണ്ടാകും. രക്ഷപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നത് ഹെലികോപ്റ്ററുകളും വഹിച്ചായിരിക്കും ഐഎന്‍എസ് ജലശ്വയുടെ യാത്ര. ശ്രീലങ്കന്‍ സേന ഹെലികോപ്റ്റര്‍ മുഖേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം