രാജ്യാന്തരം

ട്രംപിനെ ഇനി ലോക നേതാക്കള്‍ക്ക് നേരിട്ടു വിളിക്കാം; പ്രോട്ടോക്കോള്‍ മാറ്റിവെച്ച് അമേരിക്കന്‍ പ്രസിഡന്റ്

സമകാലിക മലയാളം ഡെസ്ക്

ഇനി പ്രോട്ടോക്കോള്‍ നോക്കി സമയം കളയണ്ട. ലോക രാഷ്ട്ര തലവന്മാര്‍ക്ക് തന്നെ നേരിട്ട് ഫോണില്‍ ബന്ധപ്പെടാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നയതന്ത്ര പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ചാണ് ട്രംപ് ലോക രാഷ്ട്ര തലവന്മാരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പുതിയ വഴി കണ്ടെത്തിയിരിക്കുന്നത്. 

എന്നാല്‍ ഇത് സുരക്ഷ ഭീഷണി ഉയര്‍ത്തുമെന്നും, അമേരിക്കന്‍ കമാന്‍ണ്ടര്‍ ഇന്‍ ചീഫിന്റെ സ്വകാര്യത ഇല്ലാതാക്കുന്നതുമാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. നിലവില്‍ കനേഡിയന്‍, മെക്‌സിക്കന്‍ രാജ്യതലവന്മാര്‍ക്കാണ് ട്രംപിനെ നേരിട്ട് വിളിക്കുന്നതിന് അനുവാദമുള്ളത്. 

എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇമ്മാനുവല്‍ മക്രോണിന് ട്രംപ് തന്റെ സെല്‍ഫോണ്‍ നമ്പര്‍ കൈമാറിയതായാണ് വാര്‍ത്തകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത