രാജ്യാന്തരം

വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചു; ഭാഗികമായി പുന: സ്ഥാപിച്ചു

സമകാലിക മലയാളം ഡെസ്ക്

വാട്‌സ് ആപ് പ്രവര്‍ത്തനം നിലച്ചെങ്കിലും വൈകാതെ തന്നെ ഭാഗികമായി പുനസ്ഥാപിച്ചു. ഉച്ചയോടയാണ് പ്രവര്‍ത്തനം നിലച്ചത്. ഇതേ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഉപഭോക്താക്കള്‍ വാട്‌സ് ആപ് നിലച്ച വിവരം ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. #whatsappdown എന്ന ഹാഷ്ടാഗില്‍ ഉപഭോക്താക്കള്‍ ട്വീറ്റ് ചെയ്തത് ഇതിനിടെ ട്രെന്‍ഡിങ്ങായി.

ഇന്ത്യ കൂടാതെ യുകെ, യുഎസ്, ജര്‍മനി, ശ്രീലങ്ക, സൗദി അറേബ്യ, ഫിലിപ്പീന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും വാട്‌സാപ്പ് നിലച്ചതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. 

സേനവത്തിനു നിലവില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. എന്താണെന്നു പരിശോധിച്ചുവരികയാണ്. ഉടന്‍തന്നെ പ്രശ്‌നം പരിഹരിച്ച് സേവനം പുനഃസ്ഥാപിക്കാമെന്നു പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കള്‍ക്കു നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി കമ്പനി വാട്‌സാപ്പില്‍ നോട്ടിഫിക്കേഷനായി അറിയിച്ചിരുന്നു. 

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് വാട്‌സ് ആപ് പ്രവര്‍ത്തനങ്ങള്‍ തകരാറിലായിരിക്കുന്നത്. കഴിഞ്ഞ മെയ്മാസത്തിലും സപ്തംബറിലുമായിരുന്നു സാങ്കേതിക പ്രശ്‌നം  നേരിട്ടിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍