രാജ്യാന്തരം

അമേരിക്കയില്‍ പള്ളിയില്‍ വെടിവെപ്പ്; 27 മരണം

സമകാലിക മലയാളം ഡെസ്ക്

ടെക്‌സാസ് : അമേരിക്കയില്‍ പള്ളിയിലുണ്ടായെ വെടിവെയ്പില്‍ 27 പേര്‍ മരിച്ചു. ടെക്‌സാസിലെ സതര്‍ലാന്‍ഡ് സ്പ്രിങിലെ ഫസ്റ്റ് ബാപ്സ്റ്റിക് പള്ളിയിലാണ് വെടിവെപ്പുണ്ടായത്. പ്രാര്‍ത്ഥനാചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരന്നവര്‍ക്ക് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ 24 പേര്‍ക്ക് പരുക്കേറ്റു. 

വെടിവെയ്പിനെ തുടര്‍ന്ന് 23 പേര്‍ പള്ളിയ്ക്ക് അകത്തുതന്നെ മരിച്ചുവീണു. രണ്ടുപേര്‍ പള്ളിയ്ക്ക് പുറത്താണ് വെടിയേറ്റ് വീണത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. വെടിവെയ്പ്പിന് ശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പൊലീസ് പിന്തുടര്‍ന്ന് വെടിവെച്ചുകൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അക്രമി രക്ഷപ്പെടാനുപയോഗിച്ച കാര്‍ ഗുഡാലുപ് കൗണ്ടിയില്‍ ഇടിച്ച് തകര്‍ന്ന നിലയില്‍ കണ്ടെത്തി. 

ഡെവിന്‍ പി കെല്ല എന്നയാളാണ് അക്രമിയെന്ന് പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇയാളുടെ സ്വദേശമോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. 

ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് ഇതെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പറഞ്ഞു. അക്രമത്തെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അപലപിച്ചു. അന്വേഷണത്തില്‍ അടക്കം ഫെഡറല്‍ ഭരണകൂടത്തിന് എല്ലാ പിന്തുണയും ട്രംപ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല