രാജ്യാന്തരം

ഹാര്‍വി കൊടുംങ്കാറ്റും മഴയും ശാന്തമായി, പക്ഷേ കാടിറങ്ങിയ ഇഴജന്തുക്കളൊന്നും തിരികെപ്പോയില്ല

സമകാലിക മലയാളം ഡെസ്ക്

ടെക്‌സസ്: അമേരിക്കയിലാകെ നാശം വിതച്ച ഹാര്‍വി കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തേയും തുടര്‍ന്ന് വീടുകളിലേക്ക് അരിച്ചെത്തിയ ഇഴജന്തുക്കള്‍ ഇതുവരെ തിരിച്ചുപോയിട്ടില്ല. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഹൂസ്റ്റണ്‍ മേഖലയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കനത്ത മഴയും കൊടുങ്കാറ്റുമൊക്കെ കെട്ടടങ്ങി ശാന്തമായ സാഹചര്യത്തില്‍ വീടുകളിലേക്ക് തിരികെയെത്തുന്നവര്‍ക്ക് ഭീഷണിയാവുകയാണ് ഇഴജന്തുക്കള്‍.

വെള്ളമിറങ്ങിയതോടെ വീടിന്റെ സ്ഥിതിഗതികള്‍ പരിശോധിക്കാനെത്തുന്നവര്‍ ഞെട്ടി പിന്‍മാറുന്ന അവസ്ഥയാണ്. വീട്ടിലേക്ക് തിരികെ വന്ന ബ്രിയാന്‍ ഫോസ്റ്റര്‍ എന്നയാളാണ് സ്വന്തം വീട്ടില്‍ ചീങ്കണ്ണിയെ കണ്ട് ഭയന്നത്. വാതില്‍ തുറന്നപ്പോള്‍ അകത്ത് ഡൈനിംഗ് ടേബിളിന്റെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു ചീങ്കണ്ണി. ബ്രിയാന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് ചീങ്കണ്ണിയെ പിടികൂടി തിരികെ കൊണ്ടു പോകുകയായിരുന്നു. ഒന്‍പത് അടി നീളമുള്ളതായിരുന്നു ചീങ്കണ്ണി. 

വെള്ളപ്പൊക്കത്തില്‍ വന്യജീവി സങ്കേതങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധി ജീവികളാണ് ജനവാസ മേഖലയിലേക്ക് എത്തിച്ചേര്‍ന്നത്. ഇതിനു മുന്‍പും പെരുമ്പാമ്പും ചീങ്കണ്ണിയുമൊക്കെ വീടുകളിലെത്തിയിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു