രാജ്യാന്തരം

അൾജീരിയയിൽ സൈനിക വിമാനം തകർന്നുവീണ് നൂറിലേറെപ്പേർ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

അൾജിയേഴ്സ്: അൾജീരിയയിൽ സൈനിക വിമാനം തകർന്നുവീണ് നൂറിലേറെപ്പേർ  മരിച്ചു. ബുധനാഴ്ച രാവിലെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപത്തെ ബൗഫാറിക് സൈനിക വിമാനത്താവളത്തിൽ വച്ചായിരുന്നു അപകടം. അൾജീരിയയിലെ പടിഞ്ഞാറൻ നഗരമായ ബെച്ചാറിലേക്കു പറന്നുയർന്ന ഉടനെ തകർന്ന് വീഴുകയായിരുന്നെന്നാണ് പ്രാഥമിക നി​ഗമനം.

ഇരുന്നൂറോളം പേർ വിമാനത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. തകർന്ന ഉടൻ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ക്ഷണനേരം കൊണ്ട് അന്തരീക്ഷത്തലാകെ കറുത്ത പുക മൂടി. രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു