രാജ്യാന്തരം

എഴുന്നേറ്റ് നിന്ന് പാട്ടുപാടാനവശ്യപ്പെട്ടപ്പോള്‍ നിരസിച്ചു: ഗര്‍ഭിണിയായ ഗായികയെ വെടിവെച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ര്‍ഭിണിയായ പാകിസ്ഥാനി ഗായികയെ ഗാനമേളക്കിടയില്‍ വെടിവെച്ച് കൊന്നു. സാമിന സിന്ദു എന്നറിയപ്പെടുന്ന 24കാരിയായ സാമിന സമൂണിനെയാണ് കാണികളിലൊരാള്‍ കൊല്ലപ്പെടുത്തിയത്. പാകിസ്ഥാനിലെ ലര്‍കാന ജില്ലയിലായിരുന്നു സംഭവം. ഒരു ആഘോഷപരിപാടിക്കിടെ പാട്ടുപാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇവരെ വെടിവെച്ച് വീഴ്ത്തിയത്. 

താരിഖ് അഹമ്മദ് ജേതായി എന്നയാളാണ് സാമിനക്കെതിരെ വെടിയുതിര്‍ത്തത്. ഇരുന്നു കൊണ്ട് പാട്ടു പാടിക്കൊണ്ടിരുന്ന സാമിനയോട് ആദ്യം താരിഖ് എഴുന്നേറ്റ് നിന്ന് പാടാന്‍ ആവശ്യപ്പെട്ടു. ആദ്യം അത് വിസമ്മതിച്ച സാമിന പിന്നീട് എഴുന്നേറ്റ് നിന്നു. അല്‍പ്പസമയത്തിനകം താരിഖ് ഇവര്‍ക്കെതിരെ വെടിയുര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. 
സാമിന ആറു മാസം ഗര്‍ഭിണിയായിരുന്നെന്ന് ഇവരുടെ ഭര്‍ത്താവാണ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ