രാജ്യാന്തരം

യെമനിലെ ജയിലില്‍ നിന്ന് 18 അല്‍ ക്വയ്ദ ഭീകരര്‍ രക്ഷപ്പെട്ടു 

സമകാലിക മലയാളം ഡെസ്ക്

ഏഡന്‍: ഷിയാ ഹൗതി വിമതരുടെ നിയന്ത്രണത്തിലുള്ള യെമനിലെ ജയിലില്‍ നിന്ന് അല്‍ ക്വയ്ദ ഭീകരരായ 18 തടവുകാര്‍ രക്ഷപ്പെട്ടു. അല്‍ ബയ്ദ പ്രവിശ്യയിലുള്ള ജയില്‍ നിന്നാണ് ഭീകരര്‍ പുറത്തുകടന്നത്. 

ജയില്‍ ഗാര്‍ഡുകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഗാര്‍ഡുകളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ തട്ടിയെടുത്താണ് തടവുപുള്ളികള്‍ രക്ഷപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തടവുകാര്‍ എങ്ങോട്ടാണ് രക്ഷപ്പെട്ടതെന്ന് അറിവായിട്ടില്ല. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. 

യെമന്റെ കിഴക്കന്‍, തെക്കന്‍ പ്രവിശ്യകളില്‍ അല്‍ ക്വയ്ദ ഭീകരരുടെ ശക്തമായ സാന്നിധ്യമുണ്ട്. രാജ്യത്ത് നടക്കുന്ന ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെയും പുറകില്‍ അല്‍ ക്വയ്ദയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു