രാജ്യാന്തരം

ട്രക്ക് അഗാധ ഗര്‍ത്തത്തിലേക്ക് തലകുത്തി; വലയില്‍ കുരുങ്ങിയ ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

യൂക്‌സി: മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍ നിന്ന് ട്രക്ക് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യൂക്‌സി നഗരത്തിനടുത്തുള്ള ജി8511 എക്‌സ്പ്രസ് വേയിലാണ് അപകടം നടന്നത്. മരണ റോഡ് എന്നറിയപ്പെടുന്ന പാതയിലാണ് സംഭവം അരങ്ങേറിയത്. 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ് വേയിലെ ഒരു പാത ചെന്നെത്തുന്നത് അഗാധമായ ഒരു ഗര്‍ത്തത്തിലേക്കാണ്. വാഹനങ്ങള്‍ താഴേക്ക് പതിക്കാതിരിക്കാന്‍ ഇവിടെ ബാരിക്കേഡും കെട്ടിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ട്രക്ക് ഈ ബാരിക്കേഡും മറികടന്ന് മുന്നോട്ടേക്ക് നീങ്ങി. ട്രക്കിന്റെ ഡ്രൈവര്‍ ക്യാബിന്‍ താഴേക്ക് തൂങ്ങിനിന്നു തലനാരിഴയ്ക്കാണ് ഡ്രൈവറുടെ ജീവന്‍ രക്ഷപ്പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചുവെങ്കിലും ബാരിക്കേഡിനോട് ചേര്‍ന്ന് സ്ഥാപിച്ച നെറ്റിലേക്ക് വീണതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. ചെറിയ പരുക്കുകളോടെ ഡ്രൈവറെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ