രാജ്യാന്തരം

യെമനില്‍ സൗദി വ്യോമാക്രമണം; മത്സ്യമാര്‍ക്കറ്റിലുണ്ടായ ആക്രമണത്തില്‍ മുപ്പതോളംപേര്‍ കൊല്ലപ്പെട്ടു 

സമകാലിക മലയാളം ഡെസ്ക്

ഹോദിദാ (യെമന്‍): സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സഖ്യ സേനയുടെ കനത്ത വ്യോമാക്രമണത്തെതുടര്‍ന്ന് യെമനില്‍ 25ലധികം പേര്‍ കൊല്ലപ്പെട്ടു. യമെനിലെ ഹോദിദായിലെ തിരക്കേറിയ മത്സ്യമാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു.

വ്യോമാക്രമണത്തെതുടര്‍ന്ന് മാര്‍ക്കറ്റിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അല്‍-തവ്ര ആശുപത്രിയുടെ പ്രധാന പ്രവേശനകവാടത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരമുള്ള മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. 

മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ ഹൂതികള്‍ വധിച്ചതിന് പിന്നാലെയാണ് സൗദിയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണം ഇവിടെ ശക്തമായത്. ഇതുവരെ പതിനായിരത്തിലധികം പേര്‍ ഇവിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങളെത്തുടര്‍ന്ന് 30ലക്ഷത്തിലധികം പേര്‍ പാലായനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു