രാജ്യാന്തരം

ഈ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇനി പുതിയ വിസയില്‍ സൗദിയില്‍ പോകാന്‍ കഴിയില്ല

സമകാലിക മലയാളം ഡെസ്ക്

റിയാദ്: റീഎൻട്രിയിൽ മടങ്ങാത്തതും ഹുറൂബ്, മത്ലൂബ് നിയമപ്രശ്നങ്ങളുള്ളതുമായ ആളുകൾക്കിനി പുതിയ വിസയിൽ സൗദിയിലേക്കുള്ള മടക്കം സ്വപ്നം മാത്രമായേക്കും. ഇത്തരം ആളുകളുടെ പാസ്പോർട്ട് സ്വീകരിക്കണ്ടെന്നാണ് മുംബൈയിലെ സൗദി കോൺസുലേറ്റ് തീരുമാനം. റിക്രൂട്ടിങ് ഏജൻസി വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിസ സ്റ്റാമ്പിങ്ങാണ് തടയുന്നത്. നേരത്തെ തന്നെ ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വാക്കാൽ അറിയിച്ചിരുന്നത്രെ. അത് വകവെയ്ക്കാതെ ഇത്തരം പാസ്പോർട്ടുകൾ വീണ്ടും സ്റ്റാമ്പിങിനായി സമർപ്പിച്ച ഏജൻസികളുടെ സേവനങ്ങൾ  തടഞ്ഞതായും വിവരമുണ്ട്. 

റീഎൻട്രി, ഫിംഗർ, ഹുറൂബ് തുടങ്ങിയ പ്രശ്നങ്ങളുള്ളവരുടെ പാസ്പോർട്ടുകൾ കൊണ്ടുവരരുതെന്നും വെള്ളിയാഴ്ച മുതൽ സ്റ്റാമ്പ് ചെയ്യില്ലെന്നുമാണ് അറിയിപ്പെന്ന് റോയൽ ട്രാവൽ ഏജൻസി മാനേജിങ് ഡയറക്ടർ മുഹമ്മദ് മുസ്തഫ കാവുങ്ങൽ അറിയിച്ചു. ഇൗ മുന്നറിയിപ്പ് വകവെയ്ക്കാതെ സബ്മിഷന് തുനിഞ്ഞ പല ഏജൻസികളുടെയും പെർമിറ്റ് കാർഡുകൾ തടഞ്ഞുവെച്ചെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ടിങ് ഏജൻസികളുടെ ഒൗദ്യോഗിക പ്രതിനിധികൾക്ക് കോൺസുലേറ്റിലും ഡൽഹിയിലെ എംബസിയിലും പ്രവേശിക്കാനുള്ള തിരിച്ചറിയൽ കാർഡാണ് പിടിച്ചുവെച്ചത്. 

 റീഎൻട്രി വിസയിൽ നാട്ടിലെത്തി യഥാസമയം  മടങ്ങിയില്ലെങ്കിൽ പിന്നെ പോകണമെങ്കിൽ 36 മാസം കഴിയണം എന്നാണ് നിബന്ധന. ഹുറൂബ് (ഒളിച്ചോടിയെന്ന് സ്പോൺസർ നൽകുന്ന പരാതി) പ്രശ്നം മൂലം തർഹീൽ (സൗദി നാടുകടത്തൽ കേന്ദ്രം) വഴി തിരച്ചെത്തുന്നവർക്ക് അഞ്ചുവർഷവും കഴിയണം. എന്നിട്ട് മാത്രമേ പുതിയ വിസക്ക് അപേക്ഷിക്കാനാവൂ. ഇത് പാലിക്കാത്തവരുടെ പാസ്പോർട്ടുകളാണ് വെള്ളിയാഴ്ച മുതൽ കോൺസുലേറ്റിൽ തടഞ്ഞത്. സൗദിയിൽ വെച്ചുണ്ടാകുന്ന പൊലീസ് കേസും മറ്റും മൂലമുള്ള നിയമകുരുക്കാണ് ‘മത്ലൂബ്’. ഇൗ ഗണത്തിൽ പെടുന്നവർക്ക് കേസ് തന്നെ തീർന്നാലേ മടങ്ങാനാവൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ