രാജ്യാന്തരം

യമനില്‍ സ്‌കൂള്‍ ബസിന് നേരെ ആക്രമണം; കുട്ടികളടക്കം 43 പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

സനാ: യമനില്‍ സ്‌കൂള്‍ ബസിന് നേരെയുള്ള ആക്രമണത്തില്‍ കുട്ടികളടക്കം 43 പേര്‍ മരിച്ചു. 61ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സൗദി അറേബ്യ- യു.എ.ഇ സംയുക്ത സേന നടത്തിയ ആക്രമണത്തിനിടെയാണ് സ്‌കൂള്‍ ബസ് തകര്‍ന്നത്. ഹൂതി വിമതര്‍ക്കെതിരേയാണ് സംയുക്ത സേനയുടെ ആക്രമണം. 

സാദാ പ്രവിശ്യയിലെ ദഹ്യാന്‍ മാര്‍ക്കറ്റിലൂടെ പോകുകയായിരുന്നു സ്‌കൂള്‍ ബസ്. ഈ സമയത്താണ് ആക്രമണമുണ്ടായത്. വേനലവധിക്കാലത്തെ പ്രത്യേക ഖുര്‍ആന്‍ പഠനത്തിന് പോയ കുട്ടികളടക്കമുള്ളവരായിരുന്നു ബസില്‍. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പത്ത് വയസില്‍ താഴെയുള്ള കുട്ടികളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍