രാജ്യാന്തരം

സിനിമാതാരം രേഷ്മ വെടിയേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പ്രശസ്ത പാകിസ്ഥാനി ഗായികയും സിനിമാ നടിയുമായ  രേഷ്മ വെടിയേറ്റ് മരിച്ചു. ഭര്‍ത്താവാണ് ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ.

രേഷ്മ താമസിക്കുന്ന വീട്ടില്‍ എത്തിയ ഭര്‍ത്താവ് നടിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പൊരുത്തപ്പെടാനാവാതെ വന്നതോടെ, നടി കുറെ നാളുകളായി ഹാക്കിമാബാദില്‍ സഹോദരനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.

പാഷ്ടോ ഗാനങ്ങളിലൂടെ ജനശ്രദ്ധ നേടിയ രേഷ്മ ,'ഴോബല്‍ ഗോലുന' എന്ന പ്രശസ്ത പാകിസ്ഥാനി നാടകത്തിലും അഭിനയിച്ചിരുന്നു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍വാലയില്‍ ഈ വര്‍ഷം ഫെബ്രുവരിക്ക് ശേഷം പ്രശസ്തരായ വനിതാ താരങ്ങള്‍ക്ക് നേര്‍ക്കുണ്ടാകുന്ന പതിനഞ്ചാമത്തെ അക്രമസംഭവമാണ് ഇത്. ഫെബ്രുവരി മൂന്നിന് പ്രശസ്ത നടി സുണ്‍ബുള്‍ വെടിയേറ്റ് മരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്