രാജ്യാന്തരം

നിശാക്ലബില്‍ ആരോ കുരുമുളക്‌ സ്‌പ്രേ പ്രയോഗിച്ചു; തിക്കിലും തിരക്കിലും ആറ് മരണം

സമകാലിക മലയാളം ഡെസ്ക്

റോം: ഇറ്റലിയിലെ നിശാക്ലബില്‍ തിക്കിലും  തിരക്കിലും നടപ്പാലം തകര്‍ന്ന് 5 കൗമാരക്കാര്‍ ഉള്‍പ്പടെ ആറ് മരണം. പരുക്കേറ്റവരില്‍ 14 പേരുടെ നില ഗുരുതരം.

അഡ്രിയാറ്റിക് തീരത്ത് അന്‍കോനയില്‍ കൊറിനാല്‍ഡോ നഗരത്തിലെ നിശാക്ലബിലാണ് സംഭവം. കുരുമുളക് സ്‌പ്രേ പോലെ എന്തോ ഉപയോഗിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ ഉന്തും തള്ളും ഉണ്ടാക്കിയതാണ് അപകടകാരണമെന്ന് വിലയിരുത്തപ്പെടുന്നത്.

ഭയപ്പെട്ടോടിയ ആളുകള്‍ എമര്‍ജന്‍സി കവാടം വഴി പുറത്തിറങ്ങാന്‍ തിക്കിത്തിരക്കി. 3 എമര്‍ജന്‍സി കവാടങ്ങളില്‍ ഒന്ന് ചെറിയ നടപ്പാലത്തിലേക്കാണ് എത്തുന്നത്. തള്ളലില്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന്  ആളുകള്‍ താഴേക്ക് വീഴുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്