രാജ്യാന്തരം

പത്തു കോടി വര്‍ഷം പ്രായമുള്ള വാലുള്ള ചിലന്തിയെ കണ്ടെത്തി; ചിലന്തി പരിണാമത്തിലെ നിഗൂഢതകള്‍ നീങ്ങും

സമകാലിക മലയാളം ഡെസ്ക്

പത്തു കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന വാലുള്ള ചിലന്തിയെ കണ്ടെത്തി. ചിലന്തി വംശത്തിലെ മിസ്സിംഗ് ലിങ്ക് ആയാണ് തേളിന്റെ പോലെ വാലുള്ള ചിലന്തിയെ വിലയിരുത്തുന്നത്. സൗത്ത്ഈസ്റ്റ് ഏഷ്യയിലെ വനത്തില്‍ നിന്നാണ് ഗവേഷകര്‍ പുരാതന ചിലന്തിയെ കണ്ടെത്തിയത്. 

പുരുഷ ലൈംഗീക അവയവവും വെള്ളി നൂലുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാറുകളും നിലവിലെ ചിലന്തികളുമായി ബന്ധമുണ്ടെന്നാണ് നേച്ചര്‍ ഇക്കോളജി ആന്‍ഡ് ഇവല്യൂഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു. കണ്ടെത്തിയ ചിമെറാറച്‌നെ യിന്‍ഗി എന്ന ചിലന്തി ഫോസില്‍ 380 മില്യണ്‍ വര്‍ഷം പഴക്കമുള്ള പുരാതന ചിലന്തി വിഭാഗത്തില്‍പ്പെടുന്നതാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ കണ്ടെത്തല്‍. ആറ് മില്ലി മീറ്റര്‍ വലിപ്പമാണ് ചിലന്തിക്കുള്ളത്. വാലിന് ശരീരത്തേക്കാള്‍ നീളമാണുള്ളത്. 

നിലവില്‍ ലോകത്തിലുള്ള 50,000 വരുന്ന ചിലന്തി വിഭാഗത്തിന്റെ പരിണാമ ഘട്ടത്തില്‍ നിലനില്‍ക്കുന്ന വലിയ അന്തരം പുതിയതായി കണ്ടെത്തലിലൂടെ പരിഹരിക്കാനാവുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. പുരാതന ഉറാറനെയ്ഡയുമായി ബന്ധിപ്പിക്കാനുള്ള കണ്ണികള്‍ ഇതിലൂടെ ലഭിക്കുമെന്ന് ചൈനീസ് അക്കാഡമി ഓഫ് സയന്‍സസിലെ ശാസ്ത്രജ്ഞന്‍ ബോ വാങ് പറഞ്ഞു. 

എല്ലുകള്‍ ഇല്ലാത്ത ശരീരമായതിനാല്‍ കൂടുതല്‍ കണ്ടെത്തലിനായി ഇതിനെ കണ്ടെത്തിയ അമ്പറിനെയും മറ്റും ആശ്രയിക്കാനുള്ള തീരുമാനത്തിലാണ് ഗവേഷകര്‍. ഇതിലൂടെ ചിലന്തികളുടെ പരിണാമത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍